സ്കൂള്‍ വൃത്തിയാക്കിയില്ല ; പതിനാറു വിദ്യാര്‍ത്ഥികളെ പ്രധാന അധ്യാപകന് തല്ലിചതച്ചു

സ്കൂള്‍ വൃത്തിയാക്കിയില്ലെന്നാരോപിട്ട് വിദ്യാര്‍ത്ഥികളെ പ്രധാനഅധ്യാപകന് തല്ലി ചതച്ചു. പ്രിന്‍സിപ്പാളിന്റെ മര്‍ദ്ദനത്തില്‍ 16 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ബീഹാറിലെ വൈശാലി ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടത് ക്രൂര മര്‍ദ്ദനമെന്നാണ് നാട്ടുകാര്‍ പറഞ്ഞു.
സ്കൂള്‍ വൃത്തിയാക്കാനുള്ള ചുമതല അവിടത്തെ വിദ്യാര്‍ത്ഥികള്‍ക്കാണ് നല്‍കിയിരുന്നത്. കഴിഞ്ഞദിവസം സ്കൂള്‍ അടിച്ചുവാരാന്‍ നിയോഗിച്ചരുന്ന വിദ്യാര്‍ത്ഥികള്‍ അതിന് തയ്യാറാവാത്തതാണ് പ്രിന്‍സിപ്പലിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് 16 വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ രാജേഷ്കുമാര്‍ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു
വിഷയത്തില്‍ രോഷാകുലരായ ജനക്കൂട്ടം സ്കൂളിലേക്ക് പ്രതിഷേധിച്ചെത്തുകയും പ്രധാനാധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്ത് അറിഞ്ഞതോടെ രക്ഷകര്‍ത്താക്കളും മാതാപിതാക്കളും ഗ്രാമീണരും സംഘം ചേര്‍ന്ന് എത്തുകയും പ്രതിഷേധം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഘത്തെ കണ്ടതോടെ മറ്റ് അദ്ധ്യാപകരും സ്കൂളില്‍ നിന്നും ഓടി രക്ഷപെടുകയായിരുന്നു.
പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ 16 വിദ്യാര്‍ത്ഥികള്‍ പ്രദേശത്തെ ആശുപത്രിയില്‍ കഴിയുകയാണെന്നും അധ്യാപകനെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു.