സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച തമിഴ് നാട് സ്വദേശിയുടെ മൃതദേഹം രണ്ട് വര്‍ഷത്തിനുശേഷം സംസ്‌ക്കരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശി സീലന്‍ സെബാസ്റ്റ്യന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങാതത്തിനെ തുടര്‍ന്ന് 2 വര്‍ഷത്തിനുശേഷം സൗദിയില്‍ സംസ്‌കരിച്ചു. ആനുകൂല്യം കിട്ടിയാലേ മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള രേഖകളില്‍ ഒപ്പിട്ടു നല്‍കൂ എന്ന നിലപാടാണ് ഇത്രയും വൈകിച്ചത്.

എന്നാല്‍ എംബസി വഴി നാലു ലക്ഷത്തോളം രൂപ ലഭിച്ചതോടെ ബന്ധുക്കള്‍ നിലപാടു മാറ്റി. മൃതദേഹം എത്തിക്കുന്നതിനുള്ള ചെലവുകളെല്ലാം സ്‌പോണ്‍സര്‍ വഹിക്കാമെന്നേറ്റിട്ടും സ്വീകരിക്കാന്‍ ബന്ധുക്കള്‍ തയാറായില്ല. മൃതദേഹം നാട്ടിലേക്ക് അയക്കേണ്ടതില്ലെന്നായിരുന്നു മറുപടി. ഒടുവില്‍ ഗവര്‍ണറേറ്റിന്റെ അനുമതിയോടെ നഗരസഭാ അധികൃതര്‍ റിയാദില്‍ സംസ്‌കരിക്കുകയായിരുന്നു.

Copy Protected by Chetan's WP-Copyprotect.