പിതാവിന് മദ്യം നല്‍കി പതിനൊന്നുകാരിയ പീഡിപ്പിച്ച സുഹൃത്ത് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അച്ഛന് മദ്യം വാങ്ങി നല്‍കി മകളെ പീഡിപ്പിച്ച എഴുപതുകരാന്‍ അറസ്റ്റില്‍. മദ്യം കഴിച്ച് പിതാവ് ബോധരഹിതനാകുമ്പോഴാണ് ഇയാല്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ മറ്റൊരിടത്തായതിനാല്‍ പിതാവിനും മുത്തശ്ശിക്കും ഒപ്പമാണ് 11കാരി കഴിഞ്ഞിരുന്നത്. മുംബൈയിലാണ് സംഭവം.

എല്ലാ ദിവസവും പ്രതിയും കുട്ടിയുടെ പിതാവും ഒരുമിച്ചിരുന്നാണ് മദ്യപിച്ചിരുന്നത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് മദ്യ ലഹരിയില്‍ മയങ്ങുമ്പോള്‍ കുട്ടി ഉറങ്ങിയിരുന്ന മുകളിലെ മുറിയില്‍ പ്രതി എത്തുകയും കുട്ടിയെ നഗ്‌നയാക്കി ബലാത്സംഗം ചെയ്യുകയുമായിരുന്നു പതിവ്. പ്രദേശത്തെ റേഷന്‍ കട ഉടമയാണ് പ്രതി.

ഫെബ്രുവരി രണ്ടിന് പുലര്‍ച്ചെ 2 മണിയോടെ പെണ്‍കുട്ടി അമ്മയെ വിളിച്ച് താന്‍ വളരെ പേടിച്ചിരിക്കുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു. ഇവിടെ എത്തി എന്നെ വീട്ടിലേക്ക് തിരികെ കൊണ്ട് പോകാനും പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. ബലാത്സംഗത്തിനിരയായ വിവരം പെണ്‍കുട്ടി പറഞ്ഞിരുന്നില്ല. അടുത്ത ദിവസം രാവിലെ അമ്മ എത്തി. തുടര്‍ന്ന് ബലാത്സംഗ വിവരം അമ്മയോട് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അച്ഛന്റെ സുഹൃത്ത് തന്നെ നഗ്‌നയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കുട്ടി അമ്മയോട് പറഞ്ഞു.
തുടര്‍ന്ന് കുട്ടിയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയിലാണ് പ്രതി അറസ്റ്റിലായത്.

Copy Protected by Chetan's WP-Copyprotect.