മറ്റൊരു മന്ത്രിയുടെ അഴിമതി രേഖകള്‍ കൂടി പുറത്തുവിടുമെന്ന് പി കെ ഫിറോസ്

സംസ്ഥാനത്തെ മറ്റൊരു മന്ത്രിയുടെ അഴിമതി രേഖകള്‍ കൂടി താന്‍ പുറത്ത് വിടുന്നത് തടയാനാണ് വ്യാജരേഖയുണ്ടാക്കിയെന്ന് കേസെടുത്തിരിക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്.  ഷാര്‍ജയില്‍ കെ.എം.സി.സി നല്‍കിയ സ്വീകരണത്തിനിടെയാണ് ഫിറോസിന്റെ വെളിപ്പെടുത്തല്‍.

ഈ മാസം പതിനൊന്നാം തിയ്യതിയായിരിക്കും രേഖകള്‍ പുറത്തുവിടുകയെന്നും ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു. കെ ടി ജലില്‍ നടത്തിയ ബന്ധുനിയമത്തിലെ അഴിമതിക്കെതിരെ നിരന്തരമായി ഇടപെടല്‍ നടത്തുകയും ചെയ്തത് പി കെ ഫിറോസാണ്.

ഇതിനിടിയിലാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമമായി ഉണ്ടാക്കി ജലീലിനെയും സിപിഎം നേതാക്കളെയും കുടുക്കാന്‍ ശ്രമിച്ചുവെന്ന് പരാതി ഉയര്‍ന്നത്. പി കെ ഫിറോസിനെതിരെ ഡിജിപിയ്ക്ക് പരാതിയും നല്‍കിയിരുന്നു.

Copy Protected by Chetan's WP-Copyprotect.