കോപ്പിയടി ചോദ്യം ചെയ്ത അധ്യാപകന്റെ തോളെല്ല് വിദ്യാര്‍ത്ഥി തല്ലിയൊടിച്ചു

അധ്യാപകന്റെ തോളെല്ല് അടിച്ചു തകര്‍ത്ത പ്ലസ്ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഫിസിക്സ് അധ്യാപകനായ ബോബി ജോസാണ് അക്രമത്തിനിരയായത്.

ഈ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ മുഹമ്മദ് മിര്‍സ (19) ആണ് അധ്യാപകനെ മേശകാലുകൊണ്ട് അധ്യാപകന്റെ തോളെല്ലില്‍ അടിച്ചത്.കൈ തകര്‍ന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ സ്‌കൂളില്‍ നടന്ന പ്ലസ്ടു മോഡല്‍ പരീക്ഷക്കിടെ കോപ്പിയടിക്കുകയായിരുന്ന മുഹമ്മദ് മിര്‍സയെ ശാസിച്ചതിനെ തുടര്‍ന്ന് ആദ്യം അധ്യാപകന്റെ മുഖത്ത് കൈക്കൊണ്ട് അടിക്കുകയും പിന്നീട് മേശക്കാല് ഉപയോഗിച്ച് തോളെല്ലിന് അടിക്കുകയുമായിരുന്നു.

ആശുപത്രിയില്‍ കഴിയുന്ന അധ്യാപകനെ ഭീഷണിപ്പെടുത്തിയതിന് മിര്‍സയുടെ പിതാവ് റഫീഖിനെതിരിയെും പോലീസ് കേസെടുത്തിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സ്‌കൂളില്‍ കായികമേളയോടനുബന്ധിച്ച് നടന്ന ആഹ്ലാദ പ്രകടനത്തെ തുടര്‍ന്ന് പടക്കം പൊട്ടിക്കുകയും സംഘര്‍ഷം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതു തടയാനെത്തിയ പോലീസുകാരെ അക്രമിച്ച കേസിലും മുഹമ്മദ് മിര്‍സ പ്രതിയാണ്. മുഹമ്മദ് മിര്‍സയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു.

Copy Protected by Chetan's WP-Copyprotect.