എറണാകുളത്ത് പാര്‍ട്ടിക്കാര്‍ തോല്‍പ്പിച്ചെന്ന് സിന്ധുജോയി

കേരളരാഷ്ട്രീയത്തിലെ വനിതാ പോരാളിയായി ഇടതുവിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുടെ തേരാളിയാായി പ്രവര്‍ത്തിച്ച സിന്ധുജോയി വീണ്ടും രാഷ്ട്രീയം ഒരുകൈ നോക്കാനുള്ള പുറപ്പാടിലാണ്. കയ്യറ്റിറക്കങ്ങളുടെ രാഷ്ടീയ ജീവിതമായിരുന്നു സിന്ധുജോയിക്ക്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തിട്ടും പടിയിറങ്ങി ശത്രുപാളയത്തിലേത്തേണ്ട ഗതികേടിലായിരുന്ന അവസാന ഘട്ടത്തിലെ രാഷ്ട്രീയ ജീവിതം. ഇപ്പോഴിതാ വീണ്ടും രാഷ്ട്രീയത്തിലേക്കെന്ന ഉറച്ച പ്രഖ്യാപനവുമായാണ് സിന്ധുജോയി വീണ്ടം വരുന്നത്.

സിന്ധു ജോയ് 2006 ലാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ചാവേറാക്കി സിപിഎം മത്സരത്തിനിറക്കി. 2009 ല്‍ കോണ്‍ഗ്രസിലെ പ്രബലനായ കെ വി തോമസിനെതിരെ എറണാകുളത്ത് മത്സരിക്കാന്‍ പാര്‍ട്ടി നിയോഗിച്ചപ്പോഴും അമിത പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെന്ന് സിന്ധു ജോയി പറയുന്നു. പക്ഷേ എതിരാളിയെ വെള്ളം കുടിപ്പിക്കുന്ന ഘട്ടത്തിലേക്ക് മത്സരം നീങ്ങി.

സിപിഎമ്മിലെ കടുത്ത വിഭാഗീതയും,സിപിഎം പ്രവര്‍ത്തകരില്‍ നിന്നു തന്നെ ഉണ്ടായ അപകീര്‍ത്തി പ്രചാരണവും കൊണ്ടാണ് 2009 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് നിന്ന് പതിനായിരത്തോളം വോട്ടിന് താന്‍ തോറ്റെതെന്ന് ഡോ.സിന്ധു ജോയ് പറയുന്നു. 2009 ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് സിപിഎമ്മുമായുള്ള അകല്‍ച്ച തുടങ്ങിയത് എന്ന് പറയാനും സിന്ധുജോയിക്ക് മടിയില്ല.

ഈ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് പാര്‍ട്ടി ഫോറത്തില്‍ തന്നെ പരാതി നല്‍കാമായിരുന്നുവെന്ന് പിന്നീട് തോന്നി. കോണ്‍ഗ്രസിലെത്തിയെങ്കിലും അവിടെയും അധികനാള്‍ പ്രവര്‍ത്തിക്കാനാകുന്ന സാഹചര്യമുണ്ടായില്ല. എന്നാല്‍ ഒരു തിരിച്ച് വരവ് ഭാവിയില്‍ സംഭവിക്കുക തന്നെ ചെയ്യുമെന്നാണ് യുകെയിലെ പ്രവാസജീവിതത്തില്‍ നിന്ന് കൊച്ചിയിലെത്തിയ സിന്ധു ജോയിയും ഭര്‍ത്താവ് ശാന്തിമോന്‍ ജേക്കബും പറയുന്നത്

Copy Protected by Chetan's WP-Copyprotect.