സംവിധായകന്‍ അരുണ്‍ഗോപിയും സൗമ്യ ജോണും വിവാഹിതരായി

രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി. വൈറ്റില സ്വദേശി സൗമ്യ ജോണ്‍ ആണ് വധു. കോളേജ് അധ്യാപികയാണ്. വൈറ്റിലയിലെ പള്ളിയില്‍ നടന്ന ലളിതമായ ചടങ്ങായിരുന്നു. ഇവരുടേത് പ്രണയ വിവാഹമാണ്. അടുത്ത സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം.

സിനിമാ മേഖലയില്‍ നിന്നും നടന്മാരായ ദിലീപ്, കലാഭവന്‍ ഷാജോണ്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം എന്നിവര്‍ സന്നിഹിതരായിരുന്നു. ഇരു മതവിഭാഗങ്ങളില്‍ പെട്ടവരായതിനാല്‍ മതം മാറാതെ തന്നെ പ്രത്യേക അനുമതിയോടെയാണ് പള്ളിയില്‍ വച്ച് കല്ല്യാണം നടത്തിയത്.

കന്നി ചിത്രം രാമലീലയിലൂടെയാണ് അരുണ്‍ ഗോപി ശ്രദ്ധേയനാവുന്നത്. വിവാദങ്ങള്‍ക്കു ശേഷം ദിലീപ് അഭിനയിച്ചു പുറത്തു വന്ന ആദ്യ ചിത്രമായിരുന്നു ഇത്. സംവിധാനം ചെയ്ത അടുത്ത ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.എം. വിജയന്റെ ജീവിത കഥ പറയുന്ന നിവിന്‍ പോളി ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ ഗോപിയാണ്.

Copy Protected by Chetan's WP-Copyprotect.