സൗദിയില്‍ ആപ്പിനെ ചൊല്ലി പുതിയ വിവാദം; സ്ത്രീകളെ പിന്തുടരാന്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് ആപ്ലിക്കേഷന്‍

സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തിന്റെ പേരില്‍ സൗദി അറേബ്യ കാലാകാലങ്ങളായി കടുത്ത വിമര്‍ശനം നേരിട്ട് കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോഴിതാ സ്ത്രീകള്‍ എങ്ങോട്ട് പോകുന്നുവെന്ന് കൃത്യമായി നിരീക്ഷിക്കുന്നതിന് മാത്രമായി പ്ലേ സ്റ്റോറില്‍ ഒരു ആപ്പ് നിര്‍മ്മിച്ചതിന്റെ പേരിലും സൗദി വിമര്‍ശിക്കപ്പെട്ടിരിക്കുകയാണ്.

സ്ത്രീകളുടെ സ്വതന്ത്രത്തെ ചൊല്ലി എന്നും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുള്ള രാജ്യമാണ് സൗദി ഇപ്പോഴിതാ സ്ത്രികളുടെ സ്വാകാര്യതകള്‍ കവരുന്ന പുതിയ ആപ്പിന്റെ പേരിലാണ് പുതിയ വിവാദം. സ്ത്രീകളുടെ യാത്രകള്‍ മുഴുവന്‍ പിന്തുടര്‍ന്ന് അറിയിക്കുന്ന ആപ്ലിക്കേഷനാണ് ചര്‍ച്ചയായിരിക്കുന്നത്.
സൗദിയിലെ സ്ത്രീകള്‍ രാജ്യം വിട്ട് പോകുന്നത് മുന്‍കൂട്ടി അറിഞ്ഞ് തടയുകയാണ് ഈ ആപ്പിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനായി സ്ത്രീകളുടെ ഓരോ ചലനവും കൃത്യമായി രേഖപ്പെടുത്തുന്ന ആപ്പാണിത്. പതിനായിരകണക്കിന് പേര്‍ ഇത് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു.

ഇത്തരം ആപ്പിനാല്‍ നിരീക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ രാജ്യം വിടാനൊരുങ്ങും മുമ്പ് അലേര്‍ട്ട് മുഴങ്ങുന്ന വിധത്തില്‍ സെറ്റ് ചെയ്തിരിക്കുന്നതിനാല്‍ അവരെ പൊക്കാനും പൊലീസിന് സാധിക്കുന്നുണ്ട്. അക്കാരണത്താല്‍ ഈ ആപ്പിന് വന്‍ ഡിമാന്റാണുണ്ടായിരിക്കുന്നത്. ആപ്പിള്‍സ്റ്റോറിലും ഗൂഗിള്‍ സ്റ്റോറിലും ഈ ആപ്പ് ലഭിക്കും. സൗദിയിലെ ലിംഗവിവേചനത്തിന് സഹായമേകുന്ന വിധത്തില്‍ ഇത്തരത്തിലുള്ള ആപ്പിനെ പിന്തുണച്ചതില്‍ ആപ്പിളും ഗൂഗിളും കടുത്ത വിമര്‍ശനത്തിനാണ് ഇപ്പോള്‍ വിധേയരായിക്കൊണ്ടിരിക്കുന്നത്. സൗദി ഗവണ്‍മെന്റ് റണ്‍ ചെയ്യുന്ന അബ്‌ഷെര്‍ എന്ന പേരിലുള്ള ആപ്പ് ഐട്യൂണും ഗൂഗിള്‍ പ്ലേസ്റ്റോറും സൗജന്യമായാണ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്

പുതിയ ആപ്പിലൂടെ സൗദിയിലെ പുരുഷന്മാര്‍ക്ക് തങ്ങളുടെ ഭാര്യമാര്‍ യാത്ര ചെയ്യുമ്പോള്‍ അവരെ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും യാത്രകളെ ാധിക്കും. സൗദിയിലെ നിയമം അനുസരിച്ച് ഓരോ സ്ത്രീക്കും ഒരു ലീഗല്‍ ഗാര്‍ഡിയന്‍ ഉണ്ടായിരിക്കും. പ്രസ്തുത വ്യക്തിക്ക് സ്ത്രീയുടെ നിയന്ത്രിക്കാന്‍ അധികാരവുമുണ്ട്. അതായത് ലോകമാകമാനം മൊത്തം ഒരു മില്യണ്‍ തവണയാണ് ഈ ആപ്പ് ഇതുവരെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. സ്ത്രീക്ക് എവിടെയെല്ലാം പോകാമെന്ന് അവരുടെ രക്ഷിതാവായ ഗാര്‍ഡിയന് നിശ്ചയിക്കാന്‍ ഈ ആപ്പിലൂടെ സാധിക്കും.

അങ്ങനെയല്ലാത്ത ഇടങ്ങളില്‍ സ്ത്രീ പോയാല്‍ ഗാര്‍ഡിയന് പ്രത്യേക അലേര്‍ട്ടുകള്‍ തത്സമയം ലഭിക്കുകയും ചെയ്യും. ഇതിനാല്‍ ഈ ആപ്പിനാല്‍ നിരീക്ഷിക്കപ്പെടുന്നവര്‍ക്ക് രാജ്യം വിട്ട് പോവുകയെന്നത് വിഷമമാര്‍ന്ന കാര്യമാകും. താന്‍ സ്ത്രീക്ക് നല്‍കിയിരിക്കുന്ന ഏതെല്ലാം പെര്‍മിഷനുകളാണ് ആക്ടീവ് എന്നറിയാനും അതില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താനും ഗാര്‍ഡിയന് സാധിക്കും. ഇത്തരത്തില്‍ സ്ത്രീകളോട് തീര്‍ത്തും വിവേചനം കാണിക്കുന്ന ഒരു ആപ്പിന് ഗൂഗിളും ആപ്പിളും കൂട്ടു നിന്നുവെന്നത് ദൗര്‍ഭാഗ്യകരമാണെന്നാണ് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രചാരണം നടത്തുകയും എഴുതുകയും ചെയ്യുന്ന ആക്ടിവിസ്റ്റായ യാസ്മിന്‍ മുഹമ്മദ് പ്രതികരിച്ചിരിക്കുന്നത്.

പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരം ടെക്‌നോളജികള്‍ ജീവിതം മെച്ചപ്പെടുത്താനാണ് ഉപയോഗിക്കുന്നതെങ്കില്‍ സൗദിയില്‍ ഇത് ലിംഗവിവേചനം നടത്താനാണ് ഉപയോഗിക്കുന്നതെന്നും യാസ്മിന്‍ ആരോപിക്കുന്നു. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ആംനെസ്റ്റി ഇന്റര്‍നാഷണലും ഈ ആപ്പിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു.

Copy Protected by Chetan's WP-Copyprotect.