മകളുടെ വിവാഹത്തിന് നാട്ടിലേക്ക് യാത്രതിരിക്കാനിരുന്ന മലയാളി തൂങ്ങിമരിച്ചു

മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാന്‍ തയ്യാറെടുത്തിരുന്ന മഞ്ചേരി സ്വദേശി ആത്മഹത്യചെയ്ത നിലയില്‍.  മഞ്ചേരി താണിപ്പാടം സ്വദേശിഉള്ളാട്ടില്‍ അഷ്റഫ് എന്ന അഷ്റഫ് അബോണ(52) ആണ് തൂങ്ങി മരിച്ചത്. ജോലി ചെയ്യുന്ന ഖമീസ് മുശൈത്ത് ന്യു സനാഇയ്യയിലെ ചോക്കലേറ്റ് വെയര്‍ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ഖമീസ് അസ്മ ട്രേഡിംഗ് എസ്റ്റാബ്ലിഷ്മെന്റ് ചോക്കലേറ്റ് വിതരണ കമ്പനിയില്‍ മാനേജരായിരുന്നു.

ഉള്ളാട്ടില്‍ അലവി ആണ് പിതാവ്. ഭാര്യ:ലൈല. മക്കള്‍: നാമിയ, സനാന്‍, സിയ, ഇഷ.
ഭാര്യാ സഹോദരന്‍ അനീര്‍, കെ.എം.സി.സി നേതാക്കളായ ജമാല്‍ കടവ്, ബഷീര്‍ മൂന്നിയൂര്‍ എന്നിവര്‍ തുടര്‍ നടപടികള്‍ക്ക് സഹകരിച്ചു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികള്‍ സ്പോണ്‍സറുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Copy Protected by Chetan's WP-Copyprotect.