ഇരുപത്തഞ്ച് ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി യുവാവ് കൊച്ചിയില്‍ പിടിയില്‍

25 ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സിയുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും യുവാവിനെ പിടികൂടി. ടൈഗര്‍ എയര്‍വേയ്സില്‍ മലേഷ്യയിലേയ്ക്ക് കടത്തുകയായിരുന്നു കറന്‍സികളെന്നാണ് കസ്റ്റംസ് സംഘത്തിനു ലഭിച്ചിരിക്കുന്ന സൂചന. മയക്കുമരുന്നിനും സ്വര്‍ണ്ണത്തിനും പിന്നാലെ നെടുമ്പാശേരി വഴി വിദേശ കറന്‍സി കടത്തുന്ന സംഘവും സജീവമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
ഇയാള്‍ തമിഴ്‌നാട് തിരുപ്പുര്‍ സ്വദേശിയാണെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം രേഖകളില്ലാതെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 7.14 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളുമായി മലയാളി യുവാവ് പിടിയിലായിരുന്നു . കാസര്‍കോട് സ്വദേശി അബ്ദുള്‍ഹമീദ് കൊടിയമ്മയാണ് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്. വ്യാഴാഴ്ച രാവിലെ ദുബായിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലായത്.സുരക്ഷാ പരിശോധനയ്ക്കിടെ പെരുമാറ്റത്തില്‍ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ 3,57,200 രൂപമൂല്യമുള്ള 5000 അമേരിക്കന്‍ ഡോളര്‍ പിടികൂടിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ 3,56,800 രൂപ മൂല്യമുള്ള വിവിധ രാജ്യങ്ങളുടെ കറന്‍സികളും പിടിച്ചെടുത്തു.

Copy Protected by Chetan's WP-Copyprotect.