അംബാനി കുടുംബത്തിന് സുരക്ഷയൊരുക്കുന്നത് 20 കോടിയുടെ ആഡംബര വാഹനങ്ങള്‍

രാജ്യത്തെ ഏറ്റവും വലിയ കോടിശ്വരനായ അനില്‍ അംബാനിയുടെ സുരക്ഷയൊരുക്കുന്ന വാഹനങ്ങളുടെ വില ഇരുപത് കോടി. ബെന്റ്‌ലിയും ബെന്‍ൈഗയും ബെന്‍സ് എസ്‌ക്ലാസും ബിഎംഡബ്ല്യുവും റോള്‍സ് റോയ്‌സും തുടങ്ങിയ ആഡംബര സുരക്ഷാ വണ്ടികള്‍ക്കിയിലേക്ക് കഴിഞ്ഞ ജിവസം പുതിയ നാലുകോടിയുടെ വണ്ടികൂടിയെത്തി. കഴിഞ്ഞ ദിവസം അംബാനിയുടെ വാഹന വ്യൂഹത്തില്‍ പ്രത്യക്ഷപ്പെട്ട ലംബോര്‍ഗിനി ഉറുസാണിപ്പോള്‍ താരം.

ലാന്‍ഡ് റോവറിന്റേയും എന്‍ഡവറിന്റേയും അകമ്പടിയോടെ സഞ്ചരിക്കുന്ന ഉറുസ് അംബാനിയുടെ വാഹന ശേഖരത്തിലെ ഏറ്റവും പുതിയ വാഹനമാണെന്നാണ് കരുതുന്നത്. ലംബോര്‍ഗിനിയുടെ ആഡംബര എസ് യു വിയായ ഉറുസിന്റെ 25 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കായി കമ്പനി അനുവദിച്ചത്. രാജ്യാന്തര വിപണിയില്‍ സൂപ്പര്‍ ഹിറ്റായി മാറിയ മോഡലിന്റെ ഓണ്‍റോഡ് വില ഏകദേശം 4 കോടി രൂപയാണ്.

ദശാബ്ദങ്ങളായി ഉല്‍പന്ന ശ്രേണിയില്‍ എസ് യു വിയില്ലാതെയായിരുന്നു ലംബോര്‍ഗിനിയുടെ പടയോട്ടം. ഈ വിടവ് നികത്താന്‍ ലക്ഷ്യമിട്ട് കമ്പനി അണിയിച്ചൊരുക്കിയ വാഹനമാണ് ഉറുസ്. നാലു ലീറ്റര്‍, വി8്, ട്വിന്‍ ടര്‍ബോ എന്‍ജിനാണ് ഉറുസില്‍. പരമാവധി 650 ബി എച്ച് പി വരെ കരുത്തും 850 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. വെറും 3.6 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്തുന്ന ഉറുസിന്റെ പരമാവധി വേഗം മണിക്കൂറില്‍ 305 കിലോമീറ്ററാണ്.

ഏകദേശം 3.7 കോടി രൂപ വരുന്ന രണ്ട് ബെന്റ്ലി ബെന്റൈഗയിലാണ് അംബാനി പുത്രന്മാരുടെ യാത്ര. അതിന് അകമ്പടിയായി നാലു റേഞ്ച് റോവര്‍ ഡിസ്‌കവറിയും ഒരു റേഞ്ച് റോവറും ആറ് ഫോഡ് എന്‍ഡേവറും മൂന്ന് റേഞ്ച് റോവര്‍ സ്പോര്‍ട്ടും രണ്ട് ബിഎംഡബ്ല്യു എക്സ് 5 വുമുണ്ട്. എല്ലാവാഹനങ്ങളുടേയും വില കൂട്ടിയാല്‍ അംബാനിയുടെ മക്കള്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന്റെ എക്സ്ഷോറും വില മാത്രം 16.55 കോടി രൂപ വരും.

Copy Protected by Chetan's WP-Copyprotect.