ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കടര്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ബഹ്റൈനില്‍ പ്രവാസി വിദ്യാര്‍ത്ഥിനിയെ കടല്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശിയും ബഹ്റൈന്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥിനിയുമായ പ്രഭ സുബ്രഹ്മണ്യ(21)നാണ് മരിച്ചത്. ബഹ്റൈനിലെ ഇന്ത്യന്‍ സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ബഹ്റൈന്‍ ബേയിലെ കടല്‍ തീരത്ത് പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം നേരത്തെ ട്വീറ്ററിലൂടെ അറിയിച്ചിരുന്നുവെങ്കിലും വിദ്യാര്‍ത്ഥിനിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Copy Protected by Chetan's WP-Copyprotect.