അമ്മയ്‌ക്കൊപ്പം പോവുകയായിരുന്ന ആറുവയസുകാരനെ കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തിയിറക്കി കൊന്നു; സൗദിയിലെ വംശവെറി കൊലപാതകം

ആറുവയസുകാരനെ വംശവെറിയുടെ പേരില്‍ അമ്മയ്ക്ക് മുന്നില്‍ വച്ച് ക്രൂരമായി കൊലചെയ്തു. സൗദി അറ്യേബിയിലാണ് ലോകത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ആറുവയസുകാരനെ കാര്‍ തടഞ്ഞു നിര്‍ത്തി കുട്ടി പൊട്ടിച്ച് കഴുത്തില്‍ കുത്തിയിറക്കുകയായിരുന്നു.
സക്കറിയ അല്‍-ജാബെറിനെയാണ് ക്രൂരമായി കൊന്നത്.

സൗദിയിലെ അല്‍-ടിലാല്‍ മേഖലയിലാണാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയിരിക്കുന്നത്. വീട്ടമ്മ ഷിയാ വിശ്വാസിയായതിലുള്ള എതിര്‍പ്പാണ് ഈ ക്രൂരകൃത്യത്തിന് ആക്രമിയെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഏകദൈവത്തില്‍ വിശ്വസിക്കുമ്പോഴും ഇസ്ലാമിക സമൂഹത്തില്‍ ഇപ്പോഴും വംശീയവെറിയുള്ളവര്‍ നിലനില്‍ക്കുന്നുവെന്നാണ് പുതിയ ആക്രമസംഭവം അടിവരയിടുന്നതെന്ന ആരോപണവും ശക്തമാണ്.

കാര്‍ തടഞ്ഞ് നിര്‍ത്തി കാറില്‍ നിന്നും ആറ് വയസുകാരനെ പിടിച്ച് വലിച്ച് ഒരു കോഫി ഷോപ്പിനടുത്തേക്ക് കൊണ്ട് പോയി കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തിക്കയറ്റുകയായിരുന്നുവെന്നാണ് ടാക്‌സി ഡ്രൈവര്‍ സാക്ഷ്യപ്പെടുത്തുന്നത്. വാവിട്ട് കരയുന്ന അമ്മയുടെ മുന്നില്‍ വച്ചായിരുന്നു കുഞ്ഞിനെ ക്രൂരമായി വക വരുത്തിയത്. കുട്ടിയെ കൊല്ലുന്നത് തടയാന്‍ ശ്രമിച്ച കുട്ടിയുടെ അമ്മയെയും സമീപത്ത് നിന്നിരുന്നു പൊലീസ് ഓഫീസറെയും ഇയാള്‍ കുപ്പി കൊണ്ട് ആക്രമിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമത്തില്‍ മരിച്ച കുട്ടിയുടെ ദയനീയമായ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്ക് വയ്ക്കപ്പെട്ടിട്ടുണ്ട്.

കാര്‍ തടഞ്ഞ് നിര്‍ത്തിയ ആക്രമി കുട്ടിയുടെ അമമയോട് ഷിയാ വിശ്വാസിയാണോ എന്ന് ചോദിക്കുകയും അവര്‍ അതെ എന്ന് ഉത്തരമേകുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അയാള്‍ അക്രമം തുടങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കൊലപാതകിക്ക് മാനസിക രോഗ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അതിനാലാണ് ഇത്തരത്തില്‍ ഒരു ക്രൂരകൃത്യം അയാള്‍ ചെയ്തതെന്നുമാണ് സൗദി അധികൃതര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

കടുത്ത വംശീയവെറിയാല്‍ പ്രചോദിതമായിട്ടാണ് വ്യാഴാഴ്ച ഇത്തരത്തില്‍ കുട്ടിയെ കൊന്ന് തള്ളിയിരിക്കുന്നതെന്നാണ് ഷിയാ റൈറ്റ്‌സ് വാച്ച് ആരോപിച്ചിരിക്കുന്നത്. കുത്തേറ്റ് മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എല്ലാ തരത്തിലുള്ള പിന്തുണയുമേകുന്നതിനായി സൗദിയിലെ ഷിയാ സമൂഹം ഒന്നിച്ചിട്ടുണ്ടെന്നാണ് ഷിയാ റൈറ്റ്‌സ് വാച്ച് പറയുന്നത്. ഇവിടുത്തെ ഷിയാ ജനതയ്ക്ക് സൗദി ഭരണാധികാരികള്‍ വേണ്ടത്ര സംരക്ഷണം നല്‍കാത്തതാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ പെരുകുന്നതെന്നും ഈ സംഘടനം ആരോപിക്കുന്നു.

Copy Protected by Chetan's WP-Copyprotect.