പാവറട്ടി സ്വദേശി ബഹ്‌റൈനിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു

പാവറട്ടി ഒലക്കേങ്കിൽ ഫെബി തോമസ് (39) ആണ് ഇന്നലെ പുലർച്ചെ റിഫയിലെ താമസ സ്‌ഥലത്ത് മരിച്ചത്.കഴിഞ്ഞ ദിവസം വൈകീട്ട് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പരിശോധിപ്പിച്ചതിനു ശേഷം വീട്ടിലേയ്ക്കു മടങ്ങിയതായിരുന്നു. പുലർച്ചെ ഭാര്യ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ ഒരു പ്രതികരണവും ഉണ്ടായില്ല. തുടർന്ന് ഡോക്ടറെ വിളിച്ചുവരുത്തിയെങ്കിലും മരണം സ്‌ഥിരീകരിക്കുകയായിരുന്നു.

ബഹ്‌റൈൻ സ്‌പെഷ്യൽ ടെക്നിക്കൽ സർവീസിൽ ജോലി ചെയ്തുവരികയായിരുന്നു ഫെബി. ഏഷ്യൻ സ്‌കൂൾ അധ്യാപിക അന്ന മറിയയാണ് ഭാര്യ. പത്ത് വർഷത്തോളമായി ബഹ്‌റൈൻ പ്രവാസിയായിട്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Copy Protected by Chetan's WP-Copyprotect.