ഡല്‍ഹി ഹോട്ടലിലെ തീപിടുത്തം; മൂന്ന് മലയാളികള്‍ മരിച്ചു

ഡല്‍ഹിയിലെ ഹോട്ടലില്‍ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കാണാതായ മൂന്നു മലയാളികളും മരിച്ചതായി സ്ഥിരീകരണം. ചോറ്റാനിക്കര സ്വദേശിന നളിനിയമ്മ (84) മകള്‍ ജയശ്രീ (53) മകന്‍ വിദ്യാ സാഗര്‍ (55) എന്നിവരാണ് മരിച്ചത്. ഇതില്‍ ജയശ്രീ മരിച്ചതായി നേരത്തേ സ്ഥിരീകരിച്ചിരുന്നു. തീപിടുത്തത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മജസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

അതേസമയം അപകടത്തില്‍ ഇതുവരെ 17 പേര്‍ മരിച്ചു. കൂടാതെ 11 പേരെ കാണാതായി. ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി 13 പേരടങ്ങുന്ന മലയാളി സംഘമാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്. ഇവരില്‍ പത്ത് പേര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.

എന്നാല്‍ മൂന്നു പേരെ കാണാതാവുകയായിരുന്നു. പിന്നീട് ഇവര്‍ മരിച്ചതായി സ്ഥിരീകരിച്ചു. പുലര്‍ച്ചെ 4.30-ഓടെയാണ് തീപുടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം. അതേസമയം അപകടം ഉണ്ടായതിനെ തുടര്‍ന്ന് രക്ഷപ്പെടാനായി ഹോട്ടലിനു മുകളില്‍ നിന്നും ചാടിയ സ്ത്രീയും കുട്ടിയും മരിച്ചു

Copy Protected by Chetan's WP-Copyprotect.