നാട്ടിലെ കപ്പയ്ക്ക് കിലോയ്ക്ക് 429 രൂപ !

നമ്മുടെ നാട്ടിലെ മുപ്പത് രൂപയ്ക്ക് കിലോയ്ക്ക് മാര്‍ക്കറ്റില്‍ കിട്ടുന്ന കപ്പയ്ക്ക് വില 429 രൂപ! ഇതിനു പുറമെ 49 രൂപ ഷിപ്പിങ്ങ് ചാര്‍ജ്ജും ഇവര്‍ ഈടാക്കുന്നുണ്ട്. ആമസോണ്‍ ഇന്ത്യയിലാണ് ഈ കൊള്ളവില ഈടാക്കുന്നത്.

Hishopie Natural എന്ന പേരിലാണ് ഈ ഓണ്‍ലൈന്‍ വിപണന സ്ഥാപനം ആമസോണില്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലേക്കും ഷിപ്പിംങ് ഉണ്ടെന്നതാണ് ഇതിലെ ആകര്‍ഷണീയത.

കപ്പക്കിഴങ്ങ് ചന്തയില്‍ വാങ്ങാന്‍ കിട്ടാത്ത ഇന്ത്യയിലെ പല നഗരങ്ങളിലും ചെന്ന് താമസിക്കുന്ന മലയാളികളുടെ കപ്പ നൊസ്റാള്‍ജിയയെ ബുദ്ധിപൂര്‍വം ചൂഷണം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് .കൊച്ചിയിലെ ഏതാനും ചെറുപ്പക്കാരാണ് ഈ കപ്പ കച്ചവടത്തിന് പിന്നില്‍

Copy Protected by Chetan's WP-Copyprotect.