«

»

Print this Post

സൗദി അറേബ്യയില്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ പ്രായ പരിധി

സൗദി അറേബ്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ്‌ എടുക്കാനുള്ള പ്രായപരിധി എത്രയാണ്? Mr.V.M.S, JEDDAH

സൗദി അറേബ്യയില്‍ 18 വയസ്സ് തികഞ്ഞ വ്യക്തിക്ക് ഡ്രൈവിംഗ് ലൈസന്‍സ്‌ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇവര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഓടിക്കാനുള്ള അനുമതി ലഭിക്കും. മോട്ടോര്‍ സൈക്കിളും ഓടിക്കാം. 20  വയസ്സ് തികഞ്ഞാല്‍ പൊതു വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ജനറല്‍ ഡ്രൈവിംഗ് ലൈസന്‍സ്‌ ലഭിക്കും. എന്നാല്‍ പതിനേഴു വയസ്സ് മാത്രം പ്രായമായവര്‍ക്കു ഒരു വര്‍ഷത്തേക്ക് സ്വകാര്യ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള താല്‍ക്കാലിക ഡ്രൈവിംഗ് ലൈസന്‍സ്‌ ലഭിക്കുന്നതിനുള്ള അര്‍ഹത ഉണ്ട്.

സൗദി അറേബ്യയില്‍ നാല് തരത്തിലുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആണുള്ളത്. ഇവ പ്രായത്തിന്‍റെയും യോഗ്യതയുടെയും അടിസ്ഥാനത്തില്‍ ആണ് നല്‍കപ്പെടുന്നത്.

  1. സ്വകാര്യ ഡ്രൈവിംഗ് ലൈസന്‍സുകള്‍: 3.5 ടണ്ണിനു മുകളില്‍ ഭാരം കൂടാത്ത വാഹങ്ങള്‍ ഓടിക്കുന്നതിനു വേണ്ടിയാണ് ഈ ലൈസന്‍സ്‌ നല്‍കുന്നത്.
  2. ജനറല്‍ ഡ്രൈവിംഗ് ലൈസന്‍സ്‌: ഡ്രൈവിംഗ് ലൈസന്‍സില്‍ പരാമര്‍ശിച്ചിട്ടുള്ള തരത്തിലും വിധത്തിലും പെട്ട വാഹനങ്ങള്‍ ഓടിക്കുന്നതിനു വേണ്ടി നല്‍കപ്പെടുന്നത്.
  3. പൊതു വാഹനങ്ങള്‍ ഓടിക്കുന്നതിനു വേണ്ടി നല്‍കപ്പെടുന്ന ഡ്രൈവിംഗ് ലൈസന്‍സ്‌.
  4. മോട്ടോര്‍ സൈക്കിളുകള്‍ ഓടിക്കുന്നതിനു വേണ്ടിയുള്ള ഡ്രൈവിംഗ് ലൈസന്‍സ്‌.

 

Permanent link to this article: http://pravasicorner.com/?p=2167

Copy Protected by Chetans WP-Copyprotect.