«

»

Print this Post

സൗദി അറേബ്യയിലെ ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍….

 

എത്ര വര്‍ഷത്തേക്കാണ് സൌദിയില്‍ ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ നിലവിലുണ്ടാകുക? സൗദി അറേബ്യയിലെ ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനെക്കുറിച്ച് പറഞ്ഞു തരാമോ? Mr.A,S.K, Jubail, Saudi Arabia

അപേക്ഷയുടെ തിയ്യതി മുതല്‍ പത്തു ഹിജ്റ വര്‍ഷത്തേക്കാണ് സൗദി അറേബ്യയില്‍ ഒരു ട്രേഡ്മാര്‍ക്ക് രജിസ്ട്രെഷന്റെ കാലാവധി. ഈ പത്തു വര്‍ഷത്തെ കാലാവധിക്കു മുന്‍പായി അവസാന വര്ഷം പ്രസ്തുത മാര്‍ക്ക്‌ പുതുക്കുന്നതിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കാം. ഏതെന്കിലും കാരണവശാല്‍ അതിനു സാധിച്ചില്ലെങ്കില്‍ പ്രസ്തുത മാര്‍ക്കിന്റെ കാലാവധി തീര്‍ന്നതിനു ശേഷവും 6 മാസത്തെ ഗ്രേസ്‌ പിരീഡിനുള്ളില്‍ അപേക്ഷിച്ചാല്‍ മതി.

Protection of Industrial Property ക്ക് വേണ്ടിയുള്ള Paris Convention നില്‍ സൗദി അറേബിയ ഒരു അംഗമാണ. 2002 january 1 മുതല്‍ ട്രേഡ്മാര്‍ക്ക് രജിസ്ട്രെഷന്റെ കാര്യത്തില്‍ Nice Agreement’ നു കീഴിലുള്ള goods ന്റെയും സേവനങ്ങളുടെയും international classification ആണ് സൗദി അറേബ്യ പിന്തുടരുന്നത്. Goods ന്റെയും Services ന്റെയും കാര്യത്തില്‍ പ്രത്യേക അപേക്ഷകള്‍ ഫയല്‍ ചെയ്യണം. മദ്യവുമായി ബന്ധപ്പെട്ട ഇതൊരു വസ്തുവിന്റെയും രജിസ്ട്രേഷന്‍ വ്യവസ്ഥകള്‍ സൗദി അറേബ്യയില്‍ ബാധകമല്ല.

ഏതൊക്കെ ട്രേഡ്മാര്‍ക്ക്കള്‍ സാദി അറേബ്യയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും എന്ന് നോക്കാം.

  1. അക്കങ്ങള്‍ (Numbers)
  2. അക്ഷരങ്ങള്‍ (Letters)
  3. വാക്കുകള്‍ (Words)
  4. ചിത്രങ്ങള്‍
  5. അടയാളങ്ങള്‍
  6. സീലുകള്‍
  7. ഒപ്പുകള്‍
  8. വ്യത്യസ്തമായ്‌ ആകൃതികള്‍

ഇവയൊക്കെ സൗദി അറേബ്യയില്‍ ട്രേഡ്മാര്‍ക്ക് ആയി രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ താഴെ പറയുന്നവ സൗദി അറേബ്യയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല.

  1. കാണാനും സ്പര്‍ശിക്കാനും സാധിക്കാത്തവ (ഉദാഹരണമായി ശബ്ദം, മണം എന്നിവ)
  2. ഭൂമിശാസ്ത്രപരമായ പേരുകള്‍
  3. അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധമായതും രജിസ്റ്റര്‍ ചെയ്തതുമായ ട്രേഡ്മാര്‍ക്ക് നോട് സാമ്യമുള്ളതായവ.
  4. രജിസ്ട്രഷന് വേണ്ടി അപേക്ഷ നല്‍കിയതുമായി ബന്ധമുള്ളവ
  5. തെറ്റിദ്ധാരണാജനകമായ വാക്കുകള്‍
  6. സൗദി അറേബ്യയുടെ ധാര്‍മിക മൂല്യങ്ങള്‍ക്ക് നിരക്കാത്തവ
  7. സൗദി അറേബ്യയുടെ ഔദ്യോഗിക ചിന്ഹങ്ങളോട് സാമ്യമുള്ളവ.
  8. മതപരമായ അനുശാസനകളോട് ചേരാത്തത്
  9. പൊതു നിയമങ്ങള്‍ക്ക് എതിരായവ

ഇതെല്ലാം സൗദി അറേബ്യയില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത ട്രേഡ്മാര്‍ക്ക്കള്‍ ആണ്. സൗദി അറേബ്യയില്‍ ഒരു ട്രേഡ് മാര്‍ക്ക്‌ രജിസ്റ്റര്‍ ചെയ്യുന്നതിനു  ആവശ്യമായ രേഖകള്‍:

  1. അപേക്ഷാഫോറം
  2. പ്രസ്തുത ചിഹ്നത്തിന്റെ നിയമപരമായി സാക്ഷിയപ്പെടുത്തിയ കോപ്പികള്‍
  3. കവര്‍ ചെയ്യപ്പെടേണ്ട ചിഹ്നത്തിന്റെ ലിസ്റ്റും അതിന്റെ ക്ലാസും.
  4. ഓരോ വിഭാഗത്തിലെയും ചിഹ്നത്തിന്റെ 30  കോപ്പികള്‍ വീതം
  5. എജെന്ടിനുള്ള പവര്‍ ഓഫ് അറ്റോര്‍ണിയുടെ സാക്ഷിയപ്പെടുത്തിയ കോപ്പി

60 ദിവസത്തിനുള്ളില്‍ വാണിജ്യ മന്ത്രാലയം (Ministry of Commerce) സമര്‍പ്പിക്കപ്പെട്ട അപേക്ഷയിന്മേല്‍ ഒരു തീരുമാനം എടുക്കും. ഇനി ഏതെന്കിലും കാരണവശാല്‍ പ്രസ്തുത അപേക്ഷ തള്ളപ്പെട്ടാല്‍ എന്ത് കാരണം കൊണ്ടാണോ ആ അപേക്ഷ തള്ളിയത്, ആ പോരായ്മകള്‍ 90  ദിവസത്തിനകം ശരിയാക്കിയിരിക്കണം.  അപേക്ഷ തള്ളപ്പെട്ടാല്‍ 30 ദിവസത്തിനകം തന്നെ  Board of Greivances സില്‍ അപ്പീല്‍ ഫയല്‍ ചെയ്യാവുന്നതാണ്. 

 

Permanent link to this article: http://pravasicorner.com/?p=2172

Copy Protected by Chetans WP-Copyprotect.