«

»

Print this Post

നിതാഖാതും നിര്‍മാണ മേഖലയും

 

നിതഖാത് പദ്ധതി നിര്‍മ്മാണ മേഖലയെ ഏതു തരത്തിലാണ് ബാധിക്കുക?                                                      

നിതാഖാത്‌ പദ്ധതി ഏറ്റവും ദോഷകരമായി ബാധിക്കുക നിര്‍മ്മാണ മേഖലയെയും ഹെവി ട്രാന്‍സ്പോര്‍ട്ടേഷന്‍ മേഖലെയും കരാര്‍ മേഖലയും ആണ്.

സൗദി അറേബ്യയിലെ തൊഴില്‍ സേനയുടെ പകുതിയില്‍ അധികവും ജോലി ചെയ്യുന്നത് നിര്‍മ്മാണ രംഗത്താണ്.ഇതില്‍ നിര്‍മ്മാണ മേഖലയിലെ പല ഭീമന്‍ പദ്ധതികളുടെയും നടത്തിപ്പിനെ ഇത് സാരമായി ബാധിക്കും.

രാജ്യത്തെ കെട്ടിട നിര്‍മ്മാണ മേഖലയില്‍ മാത്രം മുപ്പതു ലക്ഷത്തോളം വിദേശികള്‍ തോഴിലെടുക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ സ്വദേശികളുടെ എണ്ണം വെറും രണ്ടു ലക്ഷം മാത്രമാണ്. നിലവില്‍ നിര്‍മാണ മേഖലയിലെ നാല്‍പ്പതു ശതമാനം സ്ഥാപനങ്ങളും ചുവപ്പ്, മഞ്ഞ വിഭാഗത്തില്‍ ആണ്. നിതാഖാത്‌ കര്‍ശനമായി നടപ്പിലാക്കിയാല്‍ ഈ രംഗത്ത് ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥ സംജാതമാകും.

നിലവിലുള്ള ജോലികള്ക്ക് തന്നെ വിദഗ്ദ തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥയില്‍ നിലവിലുള്ള  തൊഴിലാളികളുടെ വര്‍ക്ക്‌ പെര്മിറ്റ് കൂടി പുതുക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ പല വന്‍കിട പദ്ധതികളും സ്തംഭനാവസ്ഥയില്‍ എത്തിച്ചേരും. പിരിഞ്ഞു പോകുന്ന തൊഴിലാളികള്ക്ക്  നല്കേണ്ട ആനുകൂല്യങ്ങള്‍ പല കമ്പനികള്‍ക്കും അധിക ബാധ്യത വരുത്തും.         

ഇന്നത്തെ അവസ്ഥയില്‍ പല വന്‍കിട നിര്‍മ്മാണ കമ്പനികള്‍ക്കും തൊഴില്‍ മന്ത്രാലയം  നിജപ്പെടുത്തിയിട്ടുള്ള നിര്‍ദിഷ്ട അനുപാതം പൂര്‍ത്തീകരിക്കുക സാധ്യമല്ലാത്ത അവസ്ഥയാണ് ഉള്ളത്. നിര്‍മ്മാണ രംഗത്തെ പല പ്രധാനപ്പെട്ട ജോലികളും നിര്‍വഹിക്കേണ്ടത് താഴെക്കിടയിലുള്ള തൊഴിലാളികള്‍ ആണ്. ഉദാഹരണമായി മേസന്‍, സ്റ്റീല്‍ ഫിക്സര്‍, കാര്‍പെന്റര്‍, തുടങ്ങിയ പല ജോലികള്‍ക്കും ഇപ്പോള്‍ തന്നെ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ല.

കൂടാതെ താഴെക്കിടയിലുള്ള ജോലികള്‍ ചെയ്യേണ്ട ഹെല്‍പ്പര്‍ എന്ന വിഭാഗത്തിലേക്കുള്ള ജോലിക്കാര്ക്കാണ് ഇപ്പോള്‍ നിലവില്‍ ഏറ്റവുമധികം ക്ഷാമം അനുഭവപ്പെടുന്നത്. ഈ ജോലികള്‍ക്കെല്ലാം കഠിനമായ മനുഷ്യ അധ്വാനം വേണ്ടി വരികയും അതെ സമയം വേതനം വളരെ കുറവുമാണ്. മാത്രമല്ല സാമൂഹികമായ അന്തസ്സ് കുറവുമാണ്. അതിനാല്‍ സ്വദേശി യുവാക്കള്‍ ഈ ജോലികള്‍ക്ക് മുന്നോട്ടു വരുന്നില്ല. അതിനാല്‍ ഇത്തരത്തിലുള്ള ജോലിക്കാര്‍ക്ക് പകരമായി സ്വദേശി തൊഴില്‍ സേനയെ ഉപയോഗപ്പെടുത്താന്‍ സാധ്യമല്ല.                                                               

രാജ്യത്തെ പല ഭീമന്‍ കോണ്ട്രാക്ടിംഗ്ഗ് കമ്പനികളും സര്‍ക്കാരില്‍ നിന്നും ബാങ്കുകളില്‍ നിന്നും പണം വായ്പ്പ എടുത്താണ് പല പദ്ധതികളുടെയും നിര്മാണ കരാറുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇത്തരം പദ്ധതികള്‍ സമയബന്ധിതമായി പൂര്ത്തീകരിച്ചു കൊള്ളാമെന്ന ഉറപ്പുകളും അവര്‍ കരാര്‍ പ്രകാരം നല്കിയിട്ടുമുണ്ട്. അത്തരത്തില്‍ സമയബന്ധിതമായി ജോലി പൂര്‍ത്തീകരിച്ചില്ലെന്കില്‍ കമ്പനികള്ക്ക് പിഴ ചുമത്താനുള്ള അധികാരം കൂടി ഈ കരാറുകള്‍ നല്കു്ന്നുണ്ട്.

രാജ്യത്തു വിവിധ ചേംബറുകളില്‍ രജിസ്റ്റര്‍ ചെയ്ത നൂറ്റി അന്‍പതിനോടടുത്ത വന്‍ കോണ്ട്രാക്ടിംഗ് കമ്പനികളെ ഇത് വളരെയധികം ദോഷകരമായി ബാധിക്കും. ഏറ്റവും പുതിയ കണക്കനുസരിച്ച് കോണ്‍ട്രാക്ടിംഗ്,മെയിന്റനന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനികളില്‍ അഞ്ചു ശതമാനം മാത്രമാണ് പച്ച വിഭാഗത്തില്‍ ഉപടുവാന്‍ ആവശ്യമായ സ്വദേശിവല്‍ക്കരണ അനുപാതം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇടത്തരം കമ്പനികള്‍ ആറു ശതമാനവും വന്‍കിട കമ്പനികള്‍ ഏഴു ശതമാനവും ആണ്.

 

Permanent link to this article: http://pravasicorner.com/?p=235

Copy Protected by Chetans WP-Copyprotect.