«

»

Print this Post

സൗദി തൊഴില്‍ നിയമം:നിതഖാത് – പ്രൊഫഷന്‍ തിരുത്തല്‍

 

വിദേശ തൊഴിലാളികളുടെ കണക്കെടുപ്പും മേല്‍നോട്ടവും സുഗമാമാക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഈ നീക്കം. ഒട്ടു മിക്ക തൊഴില്‍ സ്ഥാപനങ്ങളും തങ്ങളുടെ തൊഴിലാളികള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്ന ജോലിയുടെ തസ്ഥികയല്ല തൊഴില്‍ മന്ത്രാലയത്തിനു നല്‍കിയിട്ടുള്ളത്.

തൊഴിലുടമകള്‍ നല്‍കുന്ന വിവരങ്ങളുടെയും തെളിവുകളുടെയും  അടിസ്ഥാനത്തില്‍ ആണ് തൊഴില്‍ മന്ത്രാലയം അവരുടെ വര്‍ക്ക്‌ പെര്‍മിറ്റ് തയ്യാറാക്കുന്നത്. അതിനാല്‍ തന്നെ അവരുടെ വര്‍ക്ക്‌ പെര്‍മിറ്റിലെ പ്രോഫെഷനും അവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്ന ജോലിയും വ്യത്യസ്തമായിരിക്കും. ഇത് ശരിയായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ തൊഴില്‍ മന്ത്രാലയതിനെ കുഴക്കുന്നു.

അത് കൊണ്ട് തന്നെ ഓരോ ജോലിയിലും ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ എത്ര എണ്ണം എന്ന കാര്യത്തില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ക്ക് കണിശത ഇല്ല. അതിനാലാണ് തങ്ങളുടെ തൊഴിലാളികള്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന തൊഴിലുകള്‍ക്കനുസൃതമായി അവരുടെ പ്രോഫെഷന്‍ തിരുത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെടുന്നത്. അത് ഓണ്‍ലൈന്‍ ആയി ചെയ്യാനുള്ള സൌകര്യവും അതിനുള്ള കാലപരിധിയും മന്ത്രാലയം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. നിതാഖാത്‌ പദ്ധതിയുടെ രണ്ടാം ഘട്ട പരിശോധനയില്‍ ഇക്കാര്യം പ്രത്യേകമായി പരിശോധിക്കുകയും ചെയ്യുന്നുണ്ട്.

അതുപോലെതന്നെ സ്ഥാപനങ്ങളുടെയും ശാഖകളുടെയും പൂര്‍ണ വിവരങ്ങള്‍ തൊഴിലുടമ വെളിപ്പെടുത്തെണ്ടതുണ്ട്.  ഓരോ സ്ഥാപനങ്ങളിലെയും തോഴിലാളികള്‍ തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ കീഴിലുള്ള സ്പോന്സര്ഷിപ്പിലാണ് വരേണ്ടത്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍  ഉള്ളവര്‍ ചിലര്‍ തങ്ങളുടെ അടിസ്ഥാന സ്ഥാപനത്തിന്റെ കീഴിലാണ് തൊഴിലാളികളെ കാണിച്ചിരിക്കുന്നത്.  എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നിലേറെ സ്ഥാപനങ്ങള്‍ ഉള്ളവര്‍ തങ്ങളുടെ തൊഴിലാളികളെ അതാത് സ്ഥാപനങ്ങളിലേക്ക് മാറ്റുകയും ആ സ്ഥാപനങ്ങളുടെ സ്പോന്സര്ഷിപ്പിനു കീഴില്‍ ആയിരിക്കുകയും വേണം.

 

Permanent link to this article: http://pravasicorner.com/?p=256

Copy Protected by Chetans WP-Copyprotect.