«

»

Print this Post

വെക്കെഷനിലിരിക്കെ മരണപ്പെട്ട സൌദിയിലെ തൊഴിലാളിക്ക് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടോ?

 

സൌദിയിലെ ഒരു തൊഴിലാളി റീ-എന്‍ട്രി വിസയില്‍ അവധിക്കു പോയാല്‍ അതിന്റെ അര്‍ഥം അയാള്‍ അയാളുടെ തൊഴിലുടമയുമായുള്ള തൊഴില്‍ കരാര്‍ നിലനിര്ത്തുന്നു എന്നാണു.  സൗദി തൊഴില്‍ നിയമത്തില്‍ Continuous Service എന്താണ് എന്ന് വിവരിക്കുന്ന ഭാഗത്ത്‌ വെക്കേഷന്‍ മൂലം സര്‍വീസ് ബ്രേക്ക് ഉണ്ടായാലും അത് നിയമപരമായി ‘continuous service’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തേണ്ടത് എന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. തൊഴിലാളിക്കവകാശപ്പെട്ട വാര്‍ഷിക അവധി ഉപയോഗപ്പെടുത്തിക്കൊണ്ട് അയ്യാളുടെ മാതൃരാജ്യത്തേക്ക് പോയ തൊഴിലാളി നിശ്ചിത ദിവസത്തിനകം തിരിച്ചു വന്നു തന്‍റെ ജോലിയില്‍ പുനപ്രവേശിക്കും എന്നാണു നിയമത്തിന്റെ വിവക്ഷ.ഇവിടെ തൊഴിലാളി-തൊഴിലുടമ ബന്ധം അവസാനിപ്പിക്കപ്പെടുന്നില്ല. നിയമത്തിന്റെ മുന്നില്‍ ആ ബന്ധം നിലനില്‍ക്കുന്നു. മാത്രമല്ല റീ-എന്‍ട്രി വിസയില്‍ പോകുന്നയാള്‍ അയാളുടെ ESB  തുടങ്ങിയ ആനുകൂല്യങ്ങളും വാങ്ങിച്ചിട്ടുണ്ടാവില്ല.

അതിനാല്‍ മരണ ശേഷം അയാള്‍ക്കവകാശപ്പെട്ട ESB, ഉപയോഗിക്കാത്ത അവധി ആനുകൂല്യങ്ങള്‍, ശമ്പള ബാക്കി, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കാന്‍ അയാളുടെ പിന്തുടര്‍ച്ചാവകാശികള്‍ക്ക് അര്‍ഹതയുണ്ട്. 

 

Permanent link to this article: http://pravasicorner.com/?p=2572

Copy Protected by Chetan's WP-Copyprotect.