യു.എ.ഇയില്‍ ആറു മാസത്തെ തൊഴില്‍ നിരോധനം ബന്ധുവിന്റെ സ്പോസര്ഷിപ്പില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ബാധകം….

ഒരു തൊഴിലുടമയുടെ കീഴില്‍ തൊഴില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി രണ്ടു വര്ഷം പൂര്‍ത്തിയാക്കാതെ ജോലി ഉപേക്ഷിക്കുന്ന, കുടുംബാംഗങ്ങളുടെ സ്പോന്സര്ഷിപ്പിലുള്ള സ്ത്രീകള്‍ക്കും തൊഴില്‍ മന്ത്രാലയത്തിന്റെ ആറു മാസത്തെ തൊഴില്‍ നിരോധനം (Employment Ban) ബാധകമാകും. കുടുംബാംഗമായ ഒരു പുരുഷന്റെ സ്പോന്സോര്ഷിപ്പില്‍ ഉള്ള ഒരു വനിതക്ക് ഈ തൊഴില്‍ നിരോധനം ബാധകമാവില്ല എന്ന് തൊഴില്‍ മന്ത്രാലയം മുന്‍പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ യു.എ.എയിലുള്ള പുരുഷന്റെ സ്പോന്സോര്ഷിപ്പിലുള്ള ഭാര്യ, മകള്‍ തുടങ്ങിയവര്‍ രണ്ടു വര്‍ഷം തികയുന്നതിനു മുന്‍പ് ജോലി  അവസാനിപ്പിച്ചാല്‍ അവര്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ ആറു മാസത്തെ തൊഴില്‍ നിരോധനം യാന്ത്രികമായി തന്നെ ബാധകമാവും.  പ്രസ്തുത യുവതി തന്റെ ലേബര്‍ കാര്‍ഡ് കാന്‍സല്‍ ചെയ്യുന്ന അതേ  അവസരത്തില്‍ തന്നെ തൊഴില്‍ നിരോധനവും നിലവില്‍ വരും.

തുനീഷ്യന്‍ ഭര്‍ത്താവിന്റെ സ്പോന്സര്ഷിപ്പിലുള്ള അല്‍ജീരിയന്‍ യുവതി ഹസനാ താലിബ് എന്ന യുവതിക്ക് ഇത്തരത്തില്‍ ആറു മാസത്തെ തൊഴില്‍ നിരോധനം ലഭിച്ചിരുന്നു. ദുബായിയിലെ    ജ്വെല്ലറിയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ രണ്ടു മാസത്തെ ജോലിക്ക് ശേഷം പ്രസ്തുത ജോലി ഉപേക്ഷിക്കുകയായിരുന്നു. ലേബര്‍ കാര്‍ഡ് കാന്‍സല്‍ ചെയ്തപ്പോള്‍ തന്നെ ഇവര്‍ക്ക് ആറു മാസത്തെ തൊഴില്‍ നിരോധനം ബാധകമാവുകയായിരുന്നു.

ജോലി ഉപേക്ഷിക്കുന്ന യുവതി തന്റെ ലേബര്‍ കാര്‍ഡ് കാന്‍സല്‍ ചെയ്യുമ്പോള്‍ പ്രസ്തുത യുവതിയുടെ പേരിലും പാസ്സ്പോര്‍ട്ട് നമ്പരിലും മറ്റൊരു തൊഴില്‍ അനുമതി തേടുന്ന അപേക്ഷകള്‍ തടയുന്ന രീതിയില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ തടയപ്പെടുന്ന ഭരണപരമായ ഒരു നടപടി ഉണ്ടാകുന്നു. ഈ തൊഴില്‍ നിരോധനം നിയമത്താല്‍ നിര്‍ബന്ധമാക്കപ്പെട്ട കാര്യമായതിനാല്‍ ആവശ്യമായ പിഴയും അടക്കാതെ ഈ നിരോധനം നീക്കാനാവില്ല, തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും മറിച്ചൊരു തീരുമാനം ഉണ്ടാവുന്നത് വരെ.

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed

Copy Protected by Chetan's WP-Copyprotect.