«

»

Print this Post

എന്താണ് നിതാഖാത്‌ വ്യവസ്ഥ?

ലോക സാമ്പത്തിക ഘടനയുടെ നെടുംതൂണുകളിലൊന്നായ ഗള്‍ഫ്‌ മേഖലയിലെ ഏറ്റവും മികച്ച സാമ്പത്തിക ശക്തിയായ സൗദി അറേബ്യയുടെ സാമൂഹിക സാമ്പത്തിക വ്യാവസായിക അന്തരീക്ഷത്തില്‍ നിര്‍ണായക മാറ്റം വരുത്തുന്ന ഒരു സുപ്രധാന നീക്കമാണിത്.

അറബ് വസന്തം മേഖലയുടെ രാഷ്ട്രീയ ചിത്രം മാറി വരച്ച പുതിയ സാഹചര്യത്തില്‍ സ്വദേശി തൊഴില്‍ സേനക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും, ചില നിബന്ധനകളിലൂടെ തൊഴില്‍ മേഖല ചിട്ടപ്പെടുത്തുന്നതിനും വേണ്ടി 2011ജൂണില്‍ സൗദി തൊഴില്‍ മന്ത്രാലയം ആവിഷ്കരിച്ച ഒരു പദ്ധതിയാണിത്.

സ്വകാര്യ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട നിരവധി ഹ്രസ്വകാല – ദീര്‍ഘകാല പരിഷ്കാരങ്ങള്‍ അടങ്ങുന്നതാണ് ഈ പദ്ധതി. സ്വദേശീവല്‍ക്കരണം ഉറപ്പു വരുത്തുക, സ്ത്രീ തൊഴില്‍ പങ്കാളിത്തം വര്ധിപ്പിക്കുക, ആഭ്യന്തര തൊഴില്‍ സേനയെ ആവശ്യമായ പരിശീലനത്തിലൂടെ കൂടുതല്‍ സജ്ജരാക്കുക എന്നിവയാണ് പ്രഖ്യാപിത ലക്‌ഷ്യം. ഇതുപ്രകാരം സ്വകാര്യ മേഖലയിലെ മൊത്തം സ്ഥാപനങ്ങളെ അതിന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ എന്നതിന്റെ അടിസ്ഥാനത്തിലും താഴെ പറയുന്ന നാല് മേഖലകള്‍ ആക്കി തരം തിരിക്കുന്നു.

  1. 0 മുതല്‍ 9 വരെ
  2. 10 മുതല്‍ 49 വരെ
  3. 50 മുതല്‍ 499 വരെ.
  4. 500 – 2999 വരെ
  5. 3000  തൊട്ടു മുകളില്‍.

പിന്നീട് ഇതിനെ ഓരോന്നിനെയും 41 വിഭാഗങ്ങളായി വീണ്ടും തരം തിരിക്കുകയും ഓരോ വിഭാഗത്തിലും നടപ്പാക്കേണ്ട സ്വദേശിവല്ക്കരണത്തിന്റെ അനുപാതം നിശ്ചയിക്കുകയും ചെയ്യുന്നു. ആവശ്യത്തിന്  സ്വദേശിവല്‍ക്കരണം ഇല്ലാത്ത സ്ഥാപനങ്ങള്ക്ക് അത് നടപ്പിലാക്കുന്നതിന് ആവശ്യമായ സമയ പരിധിയും നിശ്ചയിച്ചു. എത്രത്തോളം സൗദിവല്‍ക്കരണം ഓരോ വിഭാഗത്തിലും നടത്തിയിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ മൊത്തം സ്ഥാപനങ്ങളെ വീണ്ടും താഴെ പറയുന്ന പല കളര്‍ സോണ്‍ ആക്കി തരം തിരിക്കുന്നു.

  1. റെഡ്‌      

  2. യെല്ലോ        

  3. ഗ്രീന്‍

  4. എക്സല്ലന്റ്റ്‌              

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ (ഗോസി) തൊഴിലുടമ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് തരം തിരിവുകള്‍ നടത്തുന്നത്. (സ്വദേശി തൊഴിലാളികളുടെത് ഗോസി (General Organisation of Social Insurance)യിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും വിദേശ തൊഴിലാളികളുടെത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡാറ്റയുടെയും അടിസ്ഥാനത്തില്‍ ആണ്.)

ചുവപ്പ് വിഭാഗത്തില്‍ ഉള്ളവര്ക്ക് സൗദി അനുപാതം പൂര്ത്തി്യാക്കാന്‍ നവംബര്‍ 26 വരെയായിരുന്നു സമയം നിശ്ചയിച്ചിരുന്നത്. മഞ്ഞ വിഭാഗതിലുള്ളവക്ക് 2012 ഫെബ്രുവരി 26 (1433 റബിഉല്‍ ആഖിര്‍ 30). മന്ത്രാലയം നിശ്ചയിച്ച കാല പരിധിക്കുള്ളില്‍ നിശ്ചയിച്ച അനുപാതത്തിലുള്ള സ്വദേശിവല്‍ക്കരണം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്ക്ക് വിവിധ തരത്തിലുള്ള ശിക്ഷാ നടപടികളും പൂര്ത്തി യാക്കിയ സ്ഥാപനങ്ങള്ക്ക് പ്രോത്സാഹന നടപടികളും പ്രഖ്യാപിച്ചു. നവംബര്‍ ഇരുപത്തി ആറിന് ശേഷം ചുവപ്പ് വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ വര്ക്ക് ‌ പെര്‍മിറ്റ് പുതിക്കിക്കൊടുക്കുന്നില്ല. തല്ഫലമായി ഇഖാമയും പുതുക്കാന്‍ സാധിക്കില്ല.

 

Permanent link to this article: http://pravasicorner.com/?p=26

Copy Protected by Chetans WP-Copyprotect.