«

»

Print this Post

ഗള്‍ഫ്‌ മലയാളികള്‍ക്ക് സൌജന്യ നിയമ സാന്ത്വനവും അറിവുമേകി പ്രവാസി കോര്‍ണര്‍ ഡോട്ട് കോം

 

 

ഗള്‍ഫിലെ മലയാളികള്‍ക്ക് സൌജന്യമായി നിയമപരമായ അറിവുകള്‍ പകര്‍ന്നു നല്‍കാനും അത് വഴി പരമാവധി നിയമ സാക്ഷരത കൈവരുത്താനും പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റായ ‘പ്രവാസികോര്‍ണര്‍ ഡോട്ട് കോം’ (www.pravasicorner.com) വന്‍ സ്വീകാര്യത കൈവരിക്കുന്നു.

പ്രവര്‍ത്തനം തുടങ്ങി ആറു മാസം പിന്നിടുമ്പോഴേക്കും രണ്ടര ലക്ഷത്തിലധികം ആളുകള്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിച്ചു കഴിഞ്ഞു. സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് നിയമപരമായ അറിവുകള്‍ പകര്‍ന്നു നല്‍കി തുടക്കം കുറിച്ച പ്രവാസികോര്‍ണര്‍ഡോട്ട്  കോം’ ഇപ്പോള്‍ യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു.

തൃശ്ശൂര്‍ സ്വദേശിയും സിപ്രീം കോടതി മുന്‍അഭിഭാഷകനും പ്രവാസിയുമായ അഡ്വ.ഷിയാസ്‌ കുഞ്ഞിബാവയാണ് പ്രവാസികോര്‍ണറിന്റെ സ്ഥാപകന്‍. നിയമോപദേശങ്ങള്‍ നല്‍കുന്നതും ഇദ്ദേഹം നേരിട്ടാണ്.

പരമാവധി പ്രവാസികള്‍ക്ക് നിയമപരമായ അറിവുകള്‍ പകര്‍ന്നു നല്‍കുക എന്നതാണ് പ്രവാസികോര്‍ണര്‍.കോമിന്റെ ലക്‌ഷ്യം. ഇതിനായി ഇമെയിലിലൂടെ പ്രവാസികളുടെ സംശയങ്ങള്‍ സ്വീകരിച്ചു പ്രശ്നപരിഹാരത്തിനുള്ള വഴികള്‍ നിര്‍ദ്ദേശിച്ചു കൊണ്ട് നേരിട്ട് മറുപടി അയക്കുന്നതാണ് രീതി.

പ്രവാസികളെ മൊത്തം ബാധിക്കുന്ന പ്രശ്നങ്ങളില്‍ മറുപടി വെസൈറ്റില്‍ പ്രസിദ്ധീകരിക്കും. ഊഴമനുസരിച്ച് മറുപടി നല്‍കും. അപകടാവസ്ഥയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കാറുണ്ട്.എല്ലാ സേവങ്ങളും സൌജന്യമാണ്. 

മലയാളികളില്‍ 90%  പേരും ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക് വരുന്നതിനു മുന്‍പ് സ്വന്തം തൊഴില്‍ കരാറിനെപ്പറ്റിയോ ചെന്ന് ചേരുന്ന രാജ്യത്തെ തൊഴില്‍ നിയമങ്ങളെപ്പറ്റിയോ അറിയാന്‍ ശ്രമിക്കാറില്ലെന്ന് അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ പറയുന്നു. ബഹുഭൂരിപക്ഷം പേരുടെ കയ്യിലും തങ്ങളുടെ തൊഴില്‍ കരാറിന്റെ കോപ്പിയില്ല. ഫ്രീവിസയില്‍ വന്നിട്ടുള്ള 99% പേര്‍ക്കും തൊഴില്‍ കരാര്‍ തന്നെയില്ല. 

ഇന്ത്യയിലെ സുപ്രീം കോടതിയില്‍ നിന്നും മറ്റു കോടതികളില്‍ നിന്നും ലഭിച്ചിട്ടുള്ള പരിചയമാണ് തനിക്ക് ഈ ഉധ്യമതിനു സഹായകമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ ഇന്റര്‍നെറ്റ്‌ റിസേര്‍ച്ച് നടത്തിയും അറബി ഭാഷയിലുള്ള നിയമങ്ങള്‍ വിവര്‍ത്തനം ചെയ്യിച്ചും വിദഗ്ദന്മാരുമായി ചര്‍ച്ച ചെയ്തും കൃത്യമായ ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തോടു കൂടി യു.എ.ഇ , ഖത്തര്‍ എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

സാമ്പത്തിക ബുദ്ധിമുട്ട് മൂലം ചികില്‍സ അന്യമായ രോഗികളുടെ അവസ്ഥ പുറംലോകത്തെ അറിയിക്കുന്നതിനും ഈ വെബ്സൈറ്റില്‍ പേജ് നീക്കി വെച്ചിരിക്കുന്നു. പ്രവാസികളുടെ അനുഭവങ്ങള്‍, രചനകള്‍ എന്നിവയും പ്രോല്‍സാഹിപ്പിക്കുന്നു.

ഗള്‍ഫ്‌ മേഖലയിലെ മറ്റുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ സഹായിക്കുന്നതിനായി www.expatcornergcc.com  എന്ന വെബ്സൈറ്റും ഇതിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു. 

 

Permanent link to this article: http://pravasicorner.com/?p=2634

Copy Protected by Chetan's WP-Copyprotect.