«

»

Print this Post

ഗര്‍ഭിണിയാണെന്ന കാരണത്താല്‍ ഖത്തറില്‍ ജോലിയില്‍ നിന്നും പിരിച്ചു വിടാമോ? പ്രസവ അവധിയുടെ വ്യവസ്ഥകള്‍ എന്തെല്ലാം?

 

 

ഒരു വനിതാ ജീവനക്കാരിയേയും വിവാഹമോ ഗര്‍ഭധാരണമോ കാരണമാക്കി ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ പാടില്ല. ഖത്തര്‍ തൊഴില്‍ നിയമത്തിലെ വകുപ്പ് 98 ഇക്കാര്യത്തില്‍ വനിതക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നുണ്ട്. വകുപ്പ് 96 ഈ സാഹചര്യത്തില്‍ ഒരു വനിതാ ജീവനക്കാരിക്ക് ലഭിക്കാവുന്ന അവധികളെപ്പറ്റി വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഒരു വനിതാ ജോലിക്കാരി ഒരു തൊഴിലുടമയുടെ കീഴില്‍ ഒരു വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്‌താല്‍ അവര്‍ 50 ദിവസത്തെ മാതൃത്വ (Maternity Leave) ലീവിനു അര്‍ഹയാവുന്നു. പ്രസ്തുത ലീവ് പ്രസവത്തിനു മുന്‍പോ പിന്‍പോ ആയി അവര്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാല്‍ പ്രസവത്തിനു ശേഷം 35 ദിവസത്തില്‍ കുറവാകാന്‍ പാടില്ല എന്നൊരു നിബന്ധനയുണ്ട്. പ്രസവത്തിനു ശേഷം ബാക്കി വരുന്ന ലീവ് മുപ്പതു ദിവസത്തില്‍ താഴെ മാത്രം ആണെങ്കില്‍ വാര്‍ഷിക അവധിയില്‍ നിന്നും കുറച്ചു ദിവസം എടുക്കാവുന്നതാണ്.

പ്രസവ അവധി അനുവദിക്കപ്പെടുന്നത് ഒരു ലൈസന്‍സുള്ള ഡോക്ടറുടെ മെഡിക്കല്‍ സര്ട്ടിഫിക്കേറ്റിന്റെ അടിസ്ഥാനത്തില്‍ ആണ്. പ്രസവത്തിന്റെ ഏകദേശ ഡേറ്റ് അതില്‍ കാണിച്ചിരിക്കണം. 

പ്രസവത്തിനു ശേഷം മേല്പറഞ്ഞ അവധിക്കു ശേഷവും പ്രസ്തുത യുവതി ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാനെങ്കില്‍ ശമ്പളമില്ലാത്ത അവധിയിലാണെന്ന്  കണക്കാക്കാവുന്നതാണ്. പക്ഷെ ഈ ലീവ് തുടര്‍ച്ചയായോ അല്ലാതെയോ 60 ദിവസത്തില്‍ കൂടാന്‍ പാടില്ല. ഇതിനു വണ്ടി ഒരു അംഗീകൃത ഫിസിഷ്യന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 

 

Permanent link to this article: http://pravasicorner.com/?p=2658

Copy Protected by Chetan's WP-Copyprotect.