യു.എ.ഇയിലെ അജ്മാനില്‍ അപ്പാര്‍ട്ട്മെന്റുകളില്‍ വളര്‍ത്തു മൃഗങ്ങളെ നിരോധിച്ചു.

വളര്‍ത്തു മൃഗങ്ങള്‍ക്ക് യു.എ.ഇയിലെ അജ്മാനില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കി. ഇത് പ്രകാരം ഇനി മുതല്‍ അജ്മാനിലെ അപ്പാര്‍ട്ട്മെന്റുകളില്‍ താമസക്കാര്‍ നായയും പൂച്ചയും പോലുള്ള വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തുന്നത് നിരോധിച്ചു. ഒറ്റപ്പെട്ട വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് രണ്ടു വളര്‍ത്തു നായകളെ മാത്രമേ വളര്‍ത്താന്‍ പാടുള്ളൂ എന്ന നിബന്ധനയും വെച്ചിട്ടുണ്ട്. മുറ്റമുള്ള വീടുകള്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.  ആരോഗ്യപരവും ശുചിത്വപരവുമായ കാരണങ്ങളാലാണ് ഈ നിബന്ധനകള്‍ നടപ്പാക്കുന്നതെന്ന് വക്താവായ ഷെയ്ഖ്‌ റാഷിദ്‌ അല-നുവൈമി പറഞ്ഞു.

യു.എ.ഇ. യിലെ ഏഴ് എമിറേറ്റുകളിൽ ഏറ്റവും ചെറിയ എമിറേറ്റ് ആണ്‌ അജ്മാൻ. മൂന്നു ലക്ഷത്തോളം ജനസംഖ്യ ഉണ്ടെങ്കിലും 80% ലധികം വിദേശികളാണ്. വളര്‍ത്തു മൃഗങ്ങളെ കൂടെ താമസിപ്പിക്കുക എന്നത് സ്വദേശികളുടെ പാരമ്പര്യത്തില്‍ പെട്ടതല്ലെന്കിലും നിരവധി വിദേശികള്‍ വളര്‍ത്തുമൃഗങ്ങളെ വീടുകളില്‍ വളര്‍ത്തിപ്പോരുന്നുണ്ട്.  

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed

Copy Protected by Chetan's WP-Copyprotect.