«

»

Print this Post

മദ്യവും ദുബായിയും…..

 

മുസ്ലീം രാജ്യമാണെങ്കിലും ടൂറിസത്തിന് പ്രാധാന്യം നല്‍കുന്നത് കൊണ്ട്  ഇവിടെ മദ്യം ലഭ്യമാണ്. നിങ്ങള്‍ ഒരു മുസ്ലിം ആണെങ്കില്‍ ഏതൊരു സാഹചര്യത്തിലും മദ്യം ഉപയോഗിക്കുന്നത് കുറ്റകരമാണ്. മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ മദ്യം വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിക്കപ്പെട്ടിരിക്കുന്നു. മതപരമായ അവധി ദിവസങ്ങളിലും റമദാന്‍ മാസത്തിലും മദ്യ വില്‍പ്പന പാടില്ല. നിങ്ങള്‍ ഒരു മുസ്ലീമിതര സമുദായത്തില്‍ പെട്ട ആളാണെങ്കില്‍ നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ പോലീസ് ലൈസന്‍സിംഗ് അതോറിറ്റി നല്‍കുന്ന ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ മദ്യം ഉപയോഗിക്കാം. നിങ്ങളുടെ മാസ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം വരെ മാത്രമേ മദ്യം വാങ്ങുവാന്‍  ഈ ലൈസന്‍സ് ഉപയോഗിച്ച് സാധിക്കൂ.

മദ്യം ഉണ്ടെങ്കില്‍ തന്നെ സ്വന്തം വീട്ടിലോ, ലൈസന്സുള്ള റസ്റ്റൊറന്റിലോ, ബാറിലോ ഇരുന്നു മാത്രമേ മദ്യപിക്കാവൂ. പൊതു സ്ഥലത്തോ നിരത്തിലോ മദ്യപിക്കാന്‍ പാടില്ല. 21 വയസ്സിനു താഴെയുള്ളവരും മദ്യപിക്കാന്‍ പാടില്ല. അനുവദനീയമല്ലാത്ത സ്ഥലത്ത് വെച്ച് നിങ്ങളുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയാല്‍ അത് കുറ്റകരമാണ്. മറ്റുള്ള കുറ്റങ്ങളുമായി ബന്ധപ്പെടുമ്പോഴാണ് ഇത് പ്രധാനമായും പരിശോധിക്കുക  എങ്കിലും യാത്ര ചെയ്യുമ്പോഴും മറ്റും ഇത് ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം ഉപഭോഗം കഴിഞ്ഞാലും 48   മണിക്കൂര്‍ വരെ അതിന്റെ അംശം ശരീരത്തില്‍ ഉണ്ടാകും. പ്രവാസികള്‍ക്ക് ആള്‍ക്കഹോള്‍ ലൈസന്സുള്ള സ്ഥലത്ത് നിന്ന് മാത്രമേ ആള്‍ക്കഹോള്‍ വാങ്ങുന്നതിന് സാധിക്കൂ. അതായത് ദുബായില്‍ ലൈസന്‍സ് ഉള്ള ആള്‍ക്ക് മറ്റു എമിറേറ്റുകളില്‍ നിന്നും മദ്യം വാങ്ങാന്‍ പാടില്ല.

മദ്യം ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നത് വലിയ കുറ്റമാണ്. അപകടമുണ്ടായാല്‍ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയാല്‍ അത് കുറ്റകരമാണ്. ഓര്‍ക്കുക. തലേ ദിവസം ഉപയോഗിച്ച ആല്‍ക്കഹോളിന്റെ അംശം പിറ്റേ ദിവസവും നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാകും. 

 

Permanent link to this article: http://pravasicorner.com/?p=2693

Copy Protected by Chetans WP-Copyprotect.