«

»

Print this Post

യു.എ.ഇയില്‍ തടഞ്ഞു വെച്ച പാസ്സ്പോര്ട്ട് ലളിതമായ നിയമനടപടിയിലൂടെ തിരികെ വാങ്ങാം

 

 

തൊഴിലാളിയുടെ പാസ്സ്പോര്‍ട്ട് കൈമാറാന്‍ സ്പോണ്സര്‍ വിസമ്മതിക്കുകയാനെന്കില്‍ ലളിതമായ നിയമ നടപടികളിലൂടെ കോടതി മുഖേന അത് വീന്ടെടുക്കാവുന്നതാണ് എന്നും മലയാളിയും അല-കബ്ബാന്‍ അഭിഭാഷക സ്ഥാപനത്തിലെ ലീഗല്‍ കണ്‍സള്‍ട്ടന്റുമായ അഡ്വ.ഷംസുദ്ദീന്‍ കരുനാഗപ്പിള്ളി. എന്നാല്‍ പല തൊഴിലാളികളും തങ്ങളുടെ കമ്പനികളുടെ രോഷം ഭയന്നോ  നിയമനടപടികള്‍ക്ക് പിറകെ പോകുന്നതിനുള്ള വൈമുഖ്യം മൂലമോ ശരിയായ രീതിയിലുള്ള നടപടികള്‍ക്ക് തുനിയുന്നില്ല.   

യു.എ.ഇയില്‍ സ്പോന്സര്‍ക്ക് തൊഴിലാളിയുടെ പാസ്പോര്‍ട്ട് കൈവശം വെക്കാനുള്ള നിയമപരമായ അധികാരം ഇല്ല. ഭരണപരമായ ആവശ്യങ്ങള്‍ക്ക് സ്പോന്സര്‍ക്ക് പാസ്സ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെങ്കില്‍ അത് പ്രസ്തുത ആവശ്യം കഴിഞ്ഞാല്‍ ഉടനെ തന്നെ തൊഴിലാളിക്ക് കൈമാറേണ്ടാതാണ്. തൊഴിലാളിയുടെ സ്വകാര്യ സ്വത്തായിട്ടാണ് അയാളുടെ പാസ്പോര്‍ട്ടിനെ നിയമം കണക്കാക്കുന്നത്. തൊഴിലാളിയുടെ പാസ്പോര്‍ട്ട് സ്പോണ്സര്‍ കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണ്.

കോടതി  മുഖേന പോലീസിനെ ഉപയോഗിച്ച് അത് വീണ്ടെടുക്കാനായി ഏകദേശം 110 ദിര്‍ഹം മാത്രമേ ചെലവ് വരികയുള്ളൂ എന്ന് ഇത്തരത്തിലുള്ള നിരവധി കേസുകള്‍ കൈകാര്യം ചെയ്തു വിജയിച്ച അഡ്വ.ഷംസുദ്ദീന്‍ കരുനാഗപ്പിള്ളി പറഞ്ഞു. അടുത്തയിടെ വന്ന നിരവധി കോടതി വിധികളുടെ അടിസ്ഥാനത്തില്‍ ഇത് വളരെ എളുപ്പമായിരിക്കുകയാനെന്നും ഇത്തരത്തിലുള്ള നൂറോളം കേസുകള്‍ താന്‍ കൈകാര്യം ചെയ്തു കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.   

110  ദിര്‍ഹം കോടതി ഫീസ്‌ ആയി നല്‍കിയാല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ പാസ്സ്പോര്‍ട്ട് വീണ്ടെടുക്കുന്നതിനായിട്ടുള്ള ഹര്‍ജി ഫയല്‍ ചെയ്യാം. കോടതി ഉടനെ പ്രസ്തുത കമ്പനി സ്ഥിതി ചെയ്യുന്ന പരിധിയിലുള്ള പോലീസിനോട് പാസ്സ്പോര്‍ട്ട് വീണ്ടെടുക്കാനും അത് പാസ്പോര്‍ട്ട്‌ ഉടമക്ക് കൈമാറാനും നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കും. ഇത്തരമൊരു ഓര്‍ഡര്‍ കോടതിയില്‍ നിന്നും വാങ്ങുന്നതിന് ഒന്നോ രണ്ടോ ദിവസത്തെ കാല താമസം മാത്രമേ വരികയുള്ളൂ. സ്പോണ്സര്‍ പ്രസ്തുത തൊഴിലാളിക്കെതിരെയായി  ഓടിപ്പോയതായി പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ തൊഴിലാളിക്ക് General Directorate of the Naturalisaton and Residency യെ സമീപിക്കാവുന്നതാണ്. ഓടിപ്പോയതായ പരാതി തൊഴില്‍ മന്ത്രാലയത്തിലും സമര്‍പ്പിചിട്ടുന്ടെന്കില്‍ അത് നീക്കാനും പാസ്സ്പോര്‍ട്ട് തിരികെ ലഭിക്കാനും തൊഴിലാളി തൊഴിലാളിക്കു മന്ത്രാലയത്തെ സമീപിക്കാം എന്നും അഡ്വ. ഷംസുദ്ദീന്‍ പറയുന്നു.  

കഴിഞ്ഞ മാസം മലയാളിയ സുനില്‍ എന്ന പ്രവാസിക്ക്  സ്പോണ്സര്‍ പാസ്സ്പോര്‍ട്ട് തടഞ്ഞു വെച്ചതിനാല്‍ തന്റെ വിവാഹത്തിനു നാട്ടിലെത്താന്‍ സാധിക്കാതെ  വരികയും പിന്നീട് സുനിലിന് വേണ്ടി സഹോദരി വധുവിനെ താലി കെട്ടി വിവാഹ ചടങ്ങുകള്‍ അവസാനിപ്പിച്ചതും   വന്‍വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 

 

Permanent link to this article: http://pravasicorner.com/?p=2708

Copy Protected by Chetan's WP-Copyprotect.