«

»

Print this Post

കുവൈറ്റില്‍ സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നു

 

കുവൈറ്റില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ അനുമതി നല്‍കി കൊണ്ടുള്ള നിയമം വരുന്നു. ചില നിബന്ധനകള്‍ക്ക് വിധേയമായി ഇതിനു അനുമതി നല്‍കുമെന്ന് തൊഴില്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഹമദ്‌ അല-ഖണ്ടാരി വ്യക്തമാക്കി. ഇതു സംബന്ധിച്ച നിയമം രണ്ടാഴ്ചക്കുള്ളില്‍ നിലവില്‍ വരുമെന്നാണ് അറിയാന്‍ കഴിയുന്നത്. 

സ്വകാര്യ തൊഴില്‍ മേഖലയിലെ നിലവിലുള്ള ഒഴിവുകള്‍ നികത്താനും കൂടുതല്‍ തൊഴിലാളികള്‍ക്ക് വേണ്ടി രാജ്യത്തിന് പുറത്തുനിന്നുള്ള റിക്രൂട്ടമെന്റുകള്‍ ഒഴിവാക്കാനുമാന് ഈ നീക്കം. സ്വകാര്യ മേഖലയില്‍ ജോലി ചെയത് കൊണ്ടിരിക്കുന്ന പ്രവാസികള്‍ക്കാണ് ഇത്തരത്തില്‍ അനുമതി നല്‍കുന്നത്. ഇതിനായി  ജോലി ചെയ്യാനുള്ള അനുമതി സ്പോണ്സറില്‍ നിന്ന് ലഭ്യമാക്കണം. ഇപ്പോള്‍ പൊതുമേഖലയിലുള്ള പ്രവാസി തൊഴിലാളികള്‍ക്ക് മന്ത്രാലയത്തില്‍ നിന്നും അനുമതിവാങ്ങി മറ്റു കമ്പനികളില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നുണ്ട്.

ഒരേ സമയം രണ്ടു ജോലി ചെയ്യുന്നത് കുവൈറ്റില്‍ നിയമവിരുദ്ധമാണ്. എങ്കിലും ഉയര്‍ന്ന ജീവിത ചിലവുകള്‍ മൂലവും സാമ്പത്തിക പ്രതിസന്ധികള്‍ മൂലവും നിരവധി പ്രവാസികള്‍ അനുമതി ഇല്ലാതെയും പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്നുണ്ട്. നിരവധി നടപടിക്രമങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണത്.   

 

 

Permanent link to this article: http://pravasicorner.com/?p=2746

Copy Protected by Chetan's WP-Copyprotect.