ഒമാനില്‍ എല്ലാ താമസ – വാണിജ്യ കെട്ടിടങ്ങള്‍ക്കും അഗ്നിശമന സജ്ജീകരണങ്ങള്‍ നിബന്ധം

0
2

 

ഒമാനില്‍ താമസിക്കുന്നതിനും വാണിജ്യപരമായ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന എല്ലാ കെട്ടിടങ്ങളിലും ഒമാന്‍ റോയല്‍ പോലീസിന്റെ സിവില്‍ ഡിഫന്‍സ് വിഭാഗം അംഗീകരിച്ച അഗ്നിശമന സുരക്ഷാ ഉപകരണങ്ങളും മറ്റു സജ്ജീകരണങ്ങളും ഉണ്ടായിരിക്കണമെന്ന് ഒമാന്‍ റോയല്‍ പോലീസിന്റെ ഫയര്‍ സേഫ്റ്റി വകുപ്പ് വ്യക്തമാക്കി. ഇതിനായുള്ള പരിശോധനകള്‍ നടന്നു കൊണ്ടിരിക്കുന്നു. കൂടുതല്‍ താമസക്കാര്‍ ഉള്ള കെട്ടിടങ്ങളില്‍ ആണ് ഇപ്പോള്‍ പ്രധാനമായും പരിശോധനകള്‍ നടക്കുന്നത്. 2012 ന്റെ  ആദ്യ മൂന്നു മാസത്തിനുള്ളില്‍ തന്നെ 361  നിയമ ലംഘനങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു രേജിസ്റ്റര്‍ ചെയ്തിരുന്നുവെന്നു വകുപ്പിന്റെ വക്താവ് അറിയിച്ചു.

പുതിയ കെട്ടിടങ്ങള്‍ വാങ്ങുകയും വാടകക്കെടുക്കുകയും ചെയ്യുന്നവര്‍ അവിടങ്ങളിലെ അഗ്നിശമന, സുരക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുകയും വിലയിരുത്തുകയും വേണം. താമസിച്ചു കൊണ്ടിരിക്കുന്നവര്‍ ഇത്തരം ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമതയില്‍ വ്യത്യാസം കണ്ടാല്‍ ഉടനെ കെട്ടിട ഉടമയെ അറിയിക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണം. ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നത്നു മുന്‍പ് അതിന്റെ പ്രവര്‍ത്തനക്ഷമത നിരബന്ധമായും പരിശോധിക്കേണ്ടതാണ്. പഴയ ഉപകരണങ്ങളും സജ്ജീകരണങ്ങളും കാലോചിതമായി പരിഷ്കരിക്കുകയും പ്രവര്‍ത്തനക്ഷമത അറിയുന്നതിന് ആവശ്യമായ പരിശോധനാ നടപടികള്‍ സമയബന്ധിതമായി നടത്തുകയും വേണം.

നിയമപ്രകാരം അഗ്നിശമന-സജ്ജീകരണങ്ങളും ഉപകരണങ്ങളും നിര്‍ബന്ധമാണെന്നും വകുപ്പ് നടത്തുന്ന പരിശോധനയില്‍ ചില കെട്ടിടങ്ങളില്‍ പഴയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി  ശ്രദ്ധയില്‍ പെട്ടുവെന്നും അത് പരിഷ്കരിക്കാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നും ഫയര്‍ സേഫ്റ്റി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു..

നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പിഴ ഈടാക്കുകയും ബന്ധപ്പെട്ട വകുപ്പില്‍ നിന്നുള്ള എല്ലാ സേവനങ്ങളും അവസാനിപ്പിക്കുകയും ചെയ്യും. ന്യൂനതകള്‍ മാറ്റിയതിനു ശേഷം മാത്രമേ ഇത് പുനസ്ഥാപിക്കൂ. ഇതില്‍ വീഴ്ച വരുത്തിയാല്‍ പ്രസ്തുത വിവരം പബ്ലിക്‌ പ്രോസിക്യൂഷനെ അറിയിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here