«

»

Print this Post

വിവാദ സിനിമ കാണിക്കുന്ന വെബ്‌ സൈറ്റുകള്‍ സൌദിയില്‍ നിരോധിച്ചു

 

 

പ്രവാചക നിന്ദ ആരോപിക്കപ്പെട്ട സിനിമ കാണിക്കുന്നതോ അതിലേക്കു ലിങ്കുകള്‍ ഉള്ളതുമായ എല്ലാ വെബ്‌ സൈറ്റുകളും  സൗദി അറേബ്യയില്‍ നിരോധിക്കാന്‍ സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് ഉത്തരവിട്ടു.രാജാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ യൂട്യൂബടക്കം സൌദിയില്‍ ഇന്റെര്‍നെറ്റ് സര്‍വീസ്‌ പ്രദാനം ചെയ്യുന്ന എല്ലാ കമ്പനികളോടും പ്രസ്തുത സിനിമയിലേക്കുള്ള എല്ലാ വെബ്‌ ലിങ്കുകളും നിരോധിക്കാന്‍ TITC (Telecommunications & Information Commission) ഉത്തരവിട്ടു. പ്രസ്തുത ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ വീഴ്ച വന്നാല്‍ യൂട്യൂബ് പൂര്‍ണമായും സൌദിയില്‍ നിരോധിക്കുമെന്ന് TITC അറിയിച്ചു.

ഏതെന്കിലും വെബ്സൈറ്റുകള്‍ പ്രസ്തുത സിനിമ കാണിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ www.internet.gov.sa  അല്ലെങ്കില്‍ www.citc.gov.sa ഈനീ വെബ്‌സൈറ്റുകളിലൂടെ വിവരം അറിയിക്കണമെന്ന് പൊതു ജനങ്ങളോട്  TITC  ആവശ്യപ്പെട്ടു. 

 

Permanent link to this article: http://pravasicorner.com/?p=3017

Copy Protected by Chetan's WP-Copyprotect.