«

»

Print this Post

സൗദി തൊഴില്‍ നിയമം:NOC ഇല്ലാതെ സ്പോന്സര്ഷിപ്പ്‌ മാറ്റം.

എന്‍റെ ഇക്കാമ ചുവപ്പ് വിഭാഗത്തില്‍ ആണ്. എനിക്ക് പച്ചയില്‍ ഉള്ള കമ്പനിയിലേക്ക് ഇപ്പോള്‍ മാറാന്‍ കഴിയുമോ? അതിന്‍റെ വിശദാംശങ്ങള്‍ അറിയിക്കാമോ? – Nissam

 

നിതാഖാത്തിന്റെ  ആദ്യ ഘട്ടങ്ങളില്‍ പറഞ്ഞിരുന്നത് നിശ്ചിത സമയ പരിധിക്കകം നിര്‍ദിഷ്ട അനുപാതതിലുള്ള സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങള്‍ ചുവപ്പ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുമെന്നും അങ്ങിനെയുള്ള കമ്പനികളില്‍ നിന്നും ഉള്ള തൊഴിലാളികള്‍ക്ക് നിലവിലുള്ള സ്പോന്സരുടെ അനുമതി ഇല്ലാതെ തന്നെ സുരക്ഷിതമായ പച്ച, എക്സല്ലന്റ്റ്‌ കമ്പനികളിലേക്ക് മാറാം എന്നായിരുന്നു. 26 November 2011 ആയിരുന്നു അതിനു വേണ്ടിയുള്ള അവസാന ദിവസം.

എന്നാല്‍ June 2011ല്‍ തൊഴില്‍ മന്ത്രാലയത്തിലെ വികസന കാര്യങ്ങള്‍ക്കായുള്ള സഹമന്ത്രി വിശദീകരിച്ചത് ഇത്തരം സ്പോന്സര്ഷിപ്പ്‌ മാറ്റങ്ങള്‍ നിലവിലുള്ള സ്പോന്സരുടെ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ട് മാത്രമേ അനുവദിക്കൂ എന്നായിരുന്നു. അതിനു ശേഷം ഔദ്യോഗികമായ ഒരു ഉറപ്പു വരുത്തല്‍ മന്ത്രാലയത്തിന്റെ ഉന്നത തലത്തില്‍ നിന്നും ഉണ്ടായിട്ടില്ല.

എന്നാല്‍ 2012 March 12 വരെ ചുവപ്പ് കാറ്റഗറിയില്‍ ഉള്ള സ്ഥാപനങ്ങള്‍ക്കും, കമ്പനികള്‍ക്കും സമയം കൊടുക്കുമെന്നും അതിനു ശേഷവും ചുവപ്പ് മേഖലയിലുള്ള കമ്പനികളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് സുരക്ഷിത കമ്പനികളിലേക്ക് NOC ഇല്ലാതെ  മാറാനുള്ള അവസരം നല്‍കി തുടങ്ങുമെന്നും മദീന ലേബര്‍ ഓഫീസിലെ മേധാവി Mr.Abdul Khaliq Al-Atheeq നെ ഉദ്ധരിച്ചു കൊണ്ട് ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. പക്ഷെ അതിനെ സാധൂകരിക്കുന്ന ഒരു പ്രഖ്യാപനവും ഔദ്യോഗിക തലങ്ങളില്‍ നിന്നും ഇത് വരെ ഉണ്ടായിട്ടില്ല. 

Permanent link to this article: http://pravasicorner.com/?p=321

Copy Protected by Chetans WP-Copyprotect.