«

»

Print this Post

സൗദി തൊഴില്‍ നിയമം:ഫ്രീ വിസ – ശിക്ഷ എന്താണ്?

ഞാന്‍ ദമാമില്‍ ജോലി ചെയ്യുന്നു. ഫ്രീ വിസയിലാണ് വന്നത്. മാസം 200 റിയാല്‍ സ്പോന്സര്‍ക്ക് നല്‍കണം. ഇപ്പോള്‍ ഇവിടെ ജവാസാത്തിന്റെയും ലേബറിന്റെയും ചെക്കിംഗ് കൂടുതല്‍ ആണ്. പിടിക്കപ്പെട്ടാല്‍ എന്താണ് ശിക്ഷ?

സ്പോണ്‍സറുടെ കീഴിലല്ലാതെ മറ്റൊരാള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത് സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 39 പ്രകാരം നിരോധിച്ചിട്ടുണ്ട് എന്ന് മാത്രമല്ല അങ്ങിനെ ജോലി ചെയ്യാന്‍ സ്പോണ്സര്‍ അനുവദിക്കാനും പാടില്ല എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അങ്ങിനെ പിടിക്കപ്പെട്ടാല്‍ സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 233 പ്രകാരം സ്പോണ്സര്‍ 5000 റിയാല്‍ മുതല്‍ പരമാവധി 20000 വരെയുള്ള പിഴയും അടക്കേണ്ടി വരും. മാത്രമല്ല പിടിക്കപ്പെടുന്ന തൊഴിലാളികളുടെ എണ്ണം അനുസരിച്ച് പിഴ സംഖ്യാ വര്‍ധിക്കുകയും ചെയ്യും. ഇതിനെല്ലാം പുറമേ പിടിക്കപ്പെടുന്ന തൊഴിലാളിയെ തര്‍ഹീല്‍ വഴി നാട് കടത്തുകയും ചെയ്യും. ഇങ്ങനെ നാട് കടത്തപ്പെട്ടാല്‍ വിരലടയാളം മുന്‍പ് എടുതിട്ടുള്ളതിനാല്‍ ഭാവിയില്‍ സൗദി അറേബ്യയിലേക്ക് വരാന്‍ സാധിക്കില്ല.

Permanent link to this article: http://pravasicorner.com/?p=328

Copy Protected by Chetans WP-Copyprotect.