സൗദി അരാംകോയുടെ ഉപയോഗിച്ച ഉപകരണങ്ങളും യന്ത്രസാമഗ്രികളും വില്‍പനയ്ക്ക്

സൗദി ആരാംകോയുടെ വിവിധ വെയര്‍ഹൗസുകളിലുള്ള ഉപയോഗിച്ച യന്ത്ര സാമഗ്രികളും ഉപകരണങ്ങളും ലേലം ചെയ്തു വില്‍ക്കാന്‍ തീരുമാനിച്ചു. ദഹറാന്‍, ദമ്മാം, ജുമയ്യ, അബു അലി, സഫാനിയ, അബ്ക്കെക്, ഷെഡ്‌ഗം, ബെറി, ഖുറൈസ്‌ എന്നീ സ്ഥലങ്ങളിലുള്ള വെയര്‍ഹൗസുകളിലെ ഫയര്‍ ഉപകരണങ്ങള്‍, സ്റ്റോറേജ് ടാങ്കുകള്‍, ഓഫീസ്‌ ഫര്‍ണിച്ചറുകള്‍, വ്യാവസായിക ഉപകരണങ്ങള്‍, കാറ്റലിസ്റ്റ്‌ തുടങ്ങിയ നിരവധി ഉപകരണങ്ങളും സാമഗ്രികളുമാണ് വില്‍ക്കുന്നതിനു തീരുമാനിച്ചിരിക്കുന്നത്.

സീല്‍ ചെയ്ത കവറില്‍ ആയിരിക്കണം ഓഫറുകള്‍ സമര്‍പ്പിക്കേണ്ടത്. ഒക്ടോബര്‍ 15 വൈകീട്ട് മൂന്നു മണിക്ക് മുന്‍പ് ഓഫറുകള്‍ സമര്‍പ്പിക്കണം.

പ്രസ്തുത ഉപകരണങ്ങളും മറ്റും ഒക്ടോബര്‍ ഒന്ന് മുതല്‍ സാധാരണ പ്രവര്‍ത്തി സമയങ്ങളില്‍ മേല്‍പറഞ്ഞ ആരാംകോയുടെ വെയര്‍ഹൗസുകളില്‍ പോയി പരിശോധിക്കാവുന്നതാണ്. സാധന സാമഗ്രികളെ കുറിച്ചും ഉപകരണങ്ങളെകുറിച്ചുമുള്ള വിശദ വിവരങ്ങള്‍ അവ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തുള്ള ആരാംകോ ഓഫീസുകളില്‍ നിന്ന് തന്നെ ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സൗദി ആരാംകൊയുടെ സെയില്‍സ്‌ പ്രതിനിധിയെ 03-874–0445 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും. 

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed

Copy Protected by Chetan's WP-Copyprotect.