«

»

Print this Post

സൗദി തൊഴില്‍ നിയമം:തുടര്‍ച്ചയായ സര്‍വീസ്‌

റിയാദിലെ ഒരു സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.  ആറു വര്ഷം ഈ സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്തു. കുടുംബ പ്രശ്നങ്ങള്‍ മൂലം രണ്ടു വര്ഷം മുന്‍പ് ഫൈനല്‍ എക്സിറ്റില്‍ പോയി. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം വീണ്ടും അതെ സ്ഥാപനത്തില്‍ തന്നെ പുതിയ വിസയില്‍ തിരിച്ചു വന്നു. എന്റെ സര്‍വീസ്‌ തുടര്‍ച്ചയായ സര്‍വീസ്‌ ആയി പരിഗണിക്കുമോ? അതിനനുസരിച്ചുള്ള ലീവ് സാലറിയും ആനുകൂല്യങ്ങളും ലഭിക്കുമോ? – ബാലകൃഷ്ണന്‍  

നിങ്ങളുടെ സര്‍വീസ്‌ നിയപരമായി CONTINUES SERVICE ആയി പരിഗണിക്കപ്പെടില്ല. നിങ്ങളുടേതായ കാരണം മൂലം സര്‍വീസില്‍ ബ്രേക്ക്‌ വന്നിരിക്കുന്നു.   എന്നാല്‍ ചില കാരണങ്ങളാല്‍ സര്‍വീസില്‍ തുടര്‍ച്ച ഇല്ലാതായാല്‍ പോലും അവ അവ നിയമപരമായ മുടക്കായി കണക്കാക്കി തുടര്‍ച്ചയായ സര്‍വീസ്‌ ആയി പരിഗണിക്കും.  അതായത് ഔധ്യാഗികമായ അവധികള്‍, വെക്കേഷനുകള്‍, ഒരു വര്‍ഷത്തില്‍ ഇടവിട്ടുള്ള ശമ്പളമില്ലാത്ത ഇരുപതു ദിവസത്തെ അവധി എന്നിവയെല്ലാം ആ കാരണങ്ങളായി കണക്കാക്കപ്പെടാം എന്ന് സൗദി തൊഴില്‍ നിയമത്തിലെ രണ്ടാം വകുപ്പിലെ ഉപ വകുപ്പ് പതിമൂന്ന് പറയുന്നു. എന്നാല്‍ നിങ്ങളുടെ കുടുംബപരമായ പ്രശ്നങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുന്നില്ല. മാത്രമല്ല ഫൈനല്‍ എക്സിട്ടില്‍ പോകുമ്പോള്‍ നിങ്ങള്‍ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി എന്ന് ഒപ്പിട്ടു നല്കിയിട്ടുമുണ്ടാവും. മാത്രമല്ല തിരിച്ചു വന്നാപ്പോള്‍ പുതിയ തൊഴില്‍ കരാറില്‍ ഒപ്പ് വെച്ചിട്ടുമുണ്ടാവും. ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ സര്‍വീസ്‌  CONTINUES SERVICE ആയി പരിഗണിക്കപ്പെടില്ല.

Permanent link to this article: http://pravasicorner.com/?p=355

Copy Protected by Chetans WP-Copyprotect.