«

»

Print this Post

സൗദി തൊഴില്‍ നിയമം: സ്പോണ്‍ന്സരുടെ പിന്‍ഗാമി

എന്റെ കഫീല്‍ ഒരു വര്ഷം മുന്‍പ് മരണമടഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനാണ് സ്ഥാപനം നടത്തുന്നത്. അയാള്‍ പറയുന്നത് ഞങ്ങളെയെല്ലാം അയാള്‍ സ്ഥാപനം ഏറ്റെടുത്ത അന്ന് മുതലുള്ള തൊഴിലാളികളായി മാത്രമേ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ എന്നും അതിനനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ മാത്രമേ തരൂ എന്നുമാണ്. ഇത് ശരിയാണോ?

ഒരിക്കലുമല്ല. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 79 പ്രകാരം സ്പോണ്സര്‍ മരണപ്പെടുന്ന എല്ലാ കേസുകളിലും തൊഴില്‍ കരാര്‍ അസാധുവാകുന്നില്ല. മാത്രമല്ല പുതിയ സ്പോണ്സര്‍ പഴയ സ്പോന്സരുടെ മകന്‍ ആണെങ്കില്‍ അയാള്‍ അദ്ദേഹത്തിന്റെ നിയമപരമായ പിന്തുടര്ച്ചക്കാരനാണ്. കൂടാതെ വകുപ്പ് 2 ലെ ഉപവകുപ്പ്  13 പ്രകാരം ഒരേ സ്പോന്സരുടെ കീഴിലോ അയാളുടെ നിയമപരമായ പിന്തുടര്ചാവകാശിയുടെ കൂടെയോ ജോലി ചെയ്യുന്നത്  CONTINUES SERVICE ആയി പരിഗണിക്കപ്പെടുന്നതുമാണ്. അതിനാല്‍ പുതിയ തൊഴില്‍ കരാര്‍ ഒപ്പിടുകയോ പഴയ അവകാശങ്ങള്‍ കിട്ടാനുള്ളത് വേണ്ടെന്നു വെക്കുകയോ ചെയ്യേണ്ട കാര്യമില്ല.

Permanent link to this article: http://pravasicorner.com/?p=359

Copy Protected by Chetans WP-Copyprotect.