ഒമാനില്‍ ഈ മാസത്തെ ശമ്പളം 18 ന് മുന്‍പായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

 

 

ഒമാനിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഒക്ടോബര്‍ 18 നു മുന്‍പ് ഈ മാസത്തെ ശമ്പളം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. മാനവവിഭവശേഷി വകുപ്പ് മന്ത്രി ശൈഖ്‌ അബ്ദുള്ള ബിന്‍ നാസര്‍ അല്‍ ബക്രിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. തൊഴിലാളികള്‍ക്ക് വലിയ പെരുന്നാള്‍ ആഘോഷിക്കുന്നതിനു വേണ്ടിയാണ് രണ്ടാഴ്ച നേരത്തെ ഈ മാസത്തെ ശമ്പളം നല്‍കാന്‍ ആവശ്യപ്പെട്ടത്. ഈ വര്‍ഷം രണ്ടാം തവണയാണ് സര്‍ക്കാര്‍ നേരത്തെ ശമ്പളം നല്‍കുന്നതിനായി ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഓഗസ്റ്റിലും ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നതിനു വേണ്ടി ആഗസ്റ്റ്‌ 15 നു മുന്‍പായി ആ മാസത്തെ ശമ്പളം നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഇത്തരത്തിലുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് തങ്ങള്‍ എതിരെല്ലന്നും ഈ നിര്‍ദ്ദേശം പാലിക്കുമെന്നും സ്വകാര്യ മേഖലയിലെ മാനേജ്‌മെന്റ്‌ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ കമ്പനികളുടെ സാമ്പത്തിക വിനിമയങ്ങളെ ദോഷകരമായി ബാധികുമെന്നു മേഖലയില്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും പരക്കെ അഭിപ്രായമുണ്ട്. ഇനി വരുന്ന അവസരങ്ങളിലും തൊഴിലാളില്കള്‍ ഇതേ ആവശ്യമുന്നയിച്ചു മുന്നോട്ടു വരുമെന്നും സ്വകാര്യമേഖലയിലുള്ള തൊഴിലുടമകള്‍ പറയുന്നു.

ശമ്പളത്തിന്റെ ഒരു ഭാഗം കാഷ്‌ അഡ്വാന്‍സായി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു കൂടുതല്‍ ഉത്തമം എന്ന് കമ്പനി ഉടമകള്‍ പറയുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനം സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഏറെ ഉപകാരപ്രദമാണ് എന്നാണു തൊഴിലാളികളുടെ അഭിപ്രായം.

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed

Copy Protected by Chetan's WP-Copyprotect.