അബുദാബിയില്‍ ബസ്‌ യാത്രാ നിരക്ക് ഇന്ന് മുതല്‍ വര്‍ദ്ധിക്കും

0
1

 

 

 

അബുദാബിയില്‍ സിറ്റി ബസ്‌ നിരക്ക് ഇന്ന് മുതല്‍ ഇരട്ടിയായി വര്‍ദ്ധിക്കും. 1ദിര്‍ഹം എന്നത് 2 ദിര്‍ഹം ആയിട്ടാണ് വര്‍ദ്ധിക്കുക. അബുദാബി നഗരത്തില്‍ മുഴുവന്‍ ഏകീകൃതമായ നിരക്കായ 2 ദിര്‍ഹം ആയിരിക്കും ഈടാക്കുക. എന്നാല്‍ നഗര പ്രാന്തങ്ങളില്‍ നിന്നുള്ള യാത്രക്ക് ഓരോ കിലോ മീറ്ററിനും 5 ഫില്‍സ്‌ അധികം നല്‍കേണ്ടതായി വരും.

ഷഹാമ, യാസ് ഐലന്‍ഡ്, ബനിയാസ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ നിരക്ക് നാല് ദിര്‍ഹം ആയി വര്‍ദ്ധിക്കും. ഇന്റര്‍ സിറ്റി യാത്രക്കുള്ള ടിക്കെറ്റ്‌ നിരക്ക് 10 ദിര്‍ഹത്തില്‍ നിന്നും തുടങ്ങും. പിന്നീട് ഓരോ കിലോ മീറ്ററിനും അഞ്ചു ഫില്‍സ്‌ അധികമായി നല്‍കേണ്ടി വരും. റുവൈസിലേക്കുള്ള നിരക്ക് 35 ദിര്‍ഹവും അല്‍ ഐനിലേക്ക് 25 ദിര്‍ഹവും ആയിരിക്കും.

നവംബര്‍ ഒന്ന് മുതല്‍ ബസ്‌ യാത്രാ നിരക്ക് വര്‍ദ്ധിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് വകുപ്പിലെ ബസ്‌ സര്‍വീസ്‌ ജനറല്‍ മാനേജര്‍ സയീദ്‌ മുഹമ്മദ്‌ ഫാദല്‍ അല്‍ ഹമേലി മുന്‍കൂട്ടി തന്നെ അറിയിച്ചിരുന്നു. 

 

LEAVE A REPLY

Please enter your comment!
Please enter your name here