«

»

Print this Post

‘ഒഡെപെക് ‘ (ODEPEC) ന്‍റെ പ്രവാസി സാരഥി – കെ.പി.മുഹമ്മദ്‌ കുട്ടി

 

 

ഗള്‍ഫിലെ ഏതു രാജ്യത് ചെന്നാലും അവിടെയെല്ലാം അര്‍പ്പണ മനോഭാവമുള്ള കെ.എം.സി.സി പ്രവര്‍ത്തകരെ കാണാന്‍ സാധിക്കും എന്നത് ഒരു പ്രയോഗമാണ്. ആതുര സേവന രംഗത്തും, ജീവ കാരുണ്യ രംഗത്തും തുടങ്ങി നാട്ടിലെ ഏതൊരു പ്രധാനപ്പെട്ട വിഷയങ്ങളും മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിയുടെ പ്രവര്‍ത്തകര്‍ ആഘോഷമാക്കും. സൗദി അറേബ്യയില്‍ രണ്ടു ലക്ഷത്തോളം കെ.എം.സി.സി പ്രവര്തകരുന്ടെന്നാണ് കണക്ക്. ജിദ്ദയില്‍ മാത്രം കാല്‍ലക്ഷത്തോളം മെമ്പര്‍ഷിപ്പുണ്ട്.

സൗദി അറേബ്യയിലെ കെ.എം.സി.സിയെ നയിക്കുന്ന നേതാവാണ് സൗദി കെ.എം.സി.സി നാഷണല് കമ്മിറ്റി പ്രസിഡന്റായ ശ്രീ.കെ.പി മുഹമ്മദ് കുട്ടി. കഴിഞ്ഞ മുപ്പതു വര്‍ഷത്തിലധികമായി സൗദി അറേബ്യയില്‍ രാഷ്ട്രീയത്തിന് അതീതമായി നിസ്വാര്‍ത്ഥ സേവനം നല്‍കി വരുന്ന കെ.പി മുഹമ്മദ് കുട്ടി മലപ്പുറം ജില്ലയിലെ എം.എസ.എഫിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു. അവിഭക്ത കോഴിക്കോട് ജില്ലയിലെ എം.എസ്.എഫിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ‘ഒഡെപെക്’ (Overseas Development and Employment Promotion Consultants (ODEPC) Ltd.) ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. സൗദി മുഴുവന്‍ സ്വീകരണങ്ങളും അനുമോദന യോഗങ്ങളിലുമായി ഇപ്പോഴും തിരക്കിലാണ് കെ.പി.

പുതിയ സ്ഥാന ലബ്ധിയെക്കുറിച്ചും ‘ഒടെപെക്‌’ന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ശ്രീ.കെ.പി മുഹമ്മദ് കുട്ടി ‘പ്രവാസി കോര്‍ണറു’മായി സംസാരിക്കുന്നു.

‘’സൌദിയിലെ ആദ്യത്തെ അംബാസഡര്‍ ആയിരുന്ന പി.ടി.പി അബ്ദുള്ള ആയിരുന്നു ‘ഒടെപെക്‌’ ന്റെ ആദ്യത്തെ ചെയര്‍മാന്‍. പിന്നീട് 14 ചെയര്‍മാന്മാര്‍ ഉണ്ടായിട്ടുണ്ട്. അവരൊക്കെ IAS  ഓഫീസര്‍മാര്‍ ആയിരുന്നു.  

പല മലയാളികള്‍ക്കും ‘ഒടെപെക്‌’ പരിചിതമല്ല. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ആദ്യത്തെ റിക്രൂട്ട്മെന്റ് സ്ഥാപനമാണ് ODEPEC. വിദേശ രാജ്യങ്ങളിലെ സ്ഥാപനങ്ങളിലെ വിവിധ ജോലികള്‍ക്കായി കഴിവും വൈദഗ്ദ്യവും ഉള്ള കേരളീയ തൊഴില്‍ ശക്തി പ്രദാനം ചെയ്യുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്‌ഷ്യം. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി കഴിവുള്ള തൊഴിലാളികളെ പ്രദാനം ചെയ്തു കൊണ്ടിരിക്കുന്നു. 1991 ലായി വിദേശ രാജ്യങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കുമായി ടിക്കറ്റുകളും മറ്റും ഏര്‍പ്പാടാക്കി നല്‍കി കൊണ്ടായിരുന്നു തുടക്കം. ODEPC ഇപ്പോള്‍ മുന്നൂറിലധികം കമ്പനികളിലേക്ക് തൊഴിലാളികളെ നല്‍കുന്നു. 

ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ യോഗ്യതയും മറ്റ് വിവരങ്ങളും നല്‍കി www.odepc.kerala.gov.in പോര്‍ട്ടലില്‍ രജിസ്റര്‍ ചെയ്യാം. യൂസര്‍ ഐ.ഡി. ഉപയോഗിച്ച് കാലാകാലങ്ങളില്‍ ബയോഡേറ്റ അപ്ഡേറ്റ് ചെയ്യാം. ബയോഡേറ്റ വിശകലനം ചെയ്ത് യോഗ്യമായവ ആവശ്യമായ കമ്പനികള്‍ക്ക് കൈമാറും. ഈ വിവരം ഉദ്യോഗാര്‍ത്ഥിയെ ഇ-മെയില്‍ വഴി അറിയിക്കും. ഇതിനായി പ്രത്യേക മെയില്‍ അലര്‍ട്ട് സൌകര്യവും പോര്‍ട്ടലില്‍ ഉണ്ട്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗള്‍ഫ്‌ രാജ്യങ്ങളിലെള്‍ക്ക് ആവശ്യമായ മാനവ വിഭവശേഷി പ്രദാനം ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഈ കാലഘട്ടത്തിനിടയില്‍ ഗള്‍ഫ്‌ രാജ്യങ്ങളിലേക്കും മറ്റും വിദഗ്ദരും അവിദഗ്ദരും ആയ നിരവധി തൊഴിലാളികളെ വിവിധ സ്ഥാപനങ്ങളിലേക്ക് നല്‍കി കഴിഞ്ഞു. ഇപ്പോള്‍ ആഭ്യന്തര തൊഴില്‍ മാര്‍ക്കറ്റിലേക്കും ODEPEC ശ്രദ്ധ കേന്ദ്രീകരിക്കുന്നു. IT മേഖലകളിലേക്കാണ് ഇപ്പോള്‍ കൂടുതലായും ജോലിക്കാരെ നല്‍കുന്നത്.

സൗദി അറേബ്യയില്‍ കൂടുതലായി ആരോഗ്യ മന്ത്രാലയത്തിലേക്കാണ് കാര്യമായി ഉദ്യോഗാര്‍ത്ഥികളെ നല്‍കുന്നത്. ദുബായ്,ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കും ഉദ്യോഗാര്‍ത്ഥികളെ നല്‍കുന്നുണ്ട്. മെഡിക്കല്‍, എന്‍ജിനീയറിംഗ്, അഡ്മിനിസ്ട്രേഷന്‍ വിഭാഗങ്ങളിലെക്കാന് പ്രധാനമായും ആളുകളെ കൊടുക്കുന്നത്. അഭിമുഖങ്ങള്‍ അധികവും മുംബൈ, ബാംഗ്ലൂര്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് നടക്കുന്നത്.

കേരളത്തില്‍ നിന്ന് ആളുകള്‍ നേരിട്ട് വിദേശങ്ങളില്‍ പോകുന്ന അവസ്ഥയാണ് ഉള്ളത്. അതില്‍ മാറ്റം വരണം. ബോധവല്‍ക്കരണം അത്യാവശ്യമാണ്. സാധാരണ പ്രവാസി ‘ഒടെപെക്‌’നെ ശ്രദ്ധിക്കുന്നില്ല. കൂടുതല്‍ ബോധവല്‍ക്കരനതിനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.അതിന്റെ ഭാഗമായി തൊഴില്‍ മന്ത്രിയെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ബോധവല്‍ക്കരണ പരിപാടികള്‍ വിവിധ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നടത്തും.

രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലുകള്‍ അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനുംവേണ്ടി സംസ്ഥാനത്തെ തൊഴില്‍ അന്വേഷകര്‍ക്കായി വെബ് പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഐ.ടി. കമ്പനികള്‍ക്കായി സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരെ റിക്രൂട്ട് ചെയ്തുകൊണ്ടാണ് വെബ് പോര്‍ട്ടലിന്റെ തുടക്കം കുറിക്കുന്നത്. രാജ്യത്തെ പ്രമുഖ പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേയ്ക്ക് ഈ വെബ്‌ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.

ഇതോടൊപ്പം ഇതര മേഖലകളിലെ തൊഴില്‍ദാതാക്കളായ പ്രമുഖ പൊതു-സ്വകാര്യ മേഖലാ കമ്പനികളുമായി ഒ.ഡി.ഇ.പി.സി. ധാരണ ഉണ്ടാക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ജീവനക്കാരെ ആവശ്യമായ കമ്പനികള്‍ക്ക് ഒ.ഡി.ഇ.പി.സി.യെ സമീപിക്കാന്‍ സാധിക്കുമെന്നും, കമ്പനികളുടെ വിശ്വാസ്യത നോക്കിയാവും അവരുമായി ധാരണപത്രം ഒപ്പിടുക”.

”പ്രവാസികള്‍ മക്കളുടെ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാധ്യതകള്‍ ഏറെയാണ്. ഇപ്പോള്‍ പ്രവാസികളില്‍ അധികം പേരും തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി മെഡിക്കല്‍ എന്ജിനീയറിംഗ് മേഖലകള്‍ക്ക് പിന്നാലെയാണ്”. ഇതില്‍ മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

Permanent link to this article: http://pravasicorner.com/?p=4066

Copy Protected by Chetan's WP-Copyprotect.