മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തിന് ‘സഹായി’യുടെ ധനസഹായം

 

ധന സഹായം അബ്ദുല്‍ മജീദിന്റെ വീട്ടുകാര്‍ക്ക് കൈമാറുന്നു. ഇന്‍സെറ്റില്‍ മരണപ്പെട്ട അബ്ദുല്‍ മജീദ്‌.

 

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു മരിച്ച തങ്ങളുടെ കൂട്ടായ്മയിലെ പ്രവര്‍ത്തകന്‍ അബ്ദുല്‍ മജീദ്‌ കരക്കാടനു സൌദി അറേബ്യയിലെ അല്‍ ഖര്‍ജ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സന്നദ്ധ സംഘടനയായ ‘സഹായി’ ഒരു ലക്ഷത്തോളം രൂപ വരുന്ന ധനസഹായം സ്വരൂപിച്ചു നല്‍കി. പരേതന്റെ വീട്ടില്‍ വെച്ച് നടന്ന ചെറിയ ചടങ്ങില്‍ വെച്ച് അബ്ദുല്‍ മജീദിന്റെ വിധവ ധന ഹായം ഏറ്റു വാങ്ങി.

മലപ്പുറം ആനക്കയം സ്വദേശിയായ അബ്ദുല്‍ മജീദ്‌ ഏതാണ്ട പത്തു വര്‍ഷത്തോളം അല്‍ ഖര്‍ജില്‍ ഹെവി ഡ്രൈവറായി ജോലി നോക്കിയിരുന്നു. 2011 സെപ്തംബര്‍ മാസത്തോടെ ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കപ്പെട്ട മജീദ്‌ തുടര്‍ചികില്‍സക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും 2012 മാര്‍ച്ചോടെ മരണപ്പെടുകയായിരുന്നു.

കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരുന്ന സമയത്ത് ‘സഹായി’ ഏതാണ്ട് 50,000 രൂപയോളം അബ്ദുല്‍ മജീദിന്റെ ചികില്‍സക്കായി സ്വരൂപിച്ചു നല്‍കിയിരുന്നു. സ്പോന്സറില്‍ നിന്നും ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും അബ്ദുല്‍ മജീദിന് സഹായമൊന്നും ലഭിച്ചിരുന്നില്ല.

‘സഹായി’പ്രസിഡന്റ് മജീദ്‌ വയനാട്‌ ധനസഹായം കൈമാറി. വൈസ്‌പ്രസിഡന്റ്‌ മോഹനന്‍ മലപ്പുറം, അബ്ദുല്‍ സലാം തിരൂര്‍, ദിനേശ്‌ പട്ടാമ്പി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ആയിഷയാണ് മരണപ്പെട്ട അബ്ദുല്‍ മജീദിന്റെ ഭാര്യ. മുഹ്സീന (15), ഷംന (12), നാഷിട (4)  എന്നിവര്‍ മക്കളാണ്. വൃദ്ധയായ മാതാവും ജീവിച്ചിരിപ്പുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Copy Protected by Chetan's WP-Copyprotect.