«

»

Print this Post

യു.എ.ഇ യില്‍ രണ്ടു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

 

 

യു.എ.ഇ സര്‍ക്കാര്‍ രണ്ടു മാസത്തെ പൊതു മാപ്പ് പ്രഖ്യാപിച്ചു.ഡിസംബര്‍ നാലു മുതല്‍ ഫെബ്രുവരി മൂന്ന് വരെയാണ് പൊതുമാപ്പിന്റെ കാലാവധി. കുടിയേറ്റകാര്യ വകുപ്പിന്റെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ നാസര്‍ അവാഡി അല്‍ മെന്‍ഹാലിയാണ് പ്രസ്തുത വിവരം അറിയിച്ചത്. മലയാളികളടക്കമുള്ള നിരവധി അനധികൃത താമസക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

നിയമപരമായ രേഖകളോ അനുമതിയോ കൂടാതെ താമസിക്കുന്ന അനധികൃത താമസക്കാര്‍ക്ക് പൊതു മാപ്പിന്റെ ആനുകൂല്യം ലഭിക്കും. ഇങ്ങിനെ പോകുന്നവര്‍ക്ക് യാതൊരു തരത്തിലുള്ള ശിക്ഷാ നടപടികളോ പിഴയോ ഉണ്ടാവില്ല.  

 

Permanent link to this article: http://pravasicorner.com/?p=4327

Copy Protected by Chetan's WP-Copyprotect.