«

»

Print this Post

സൗദിയിലെ ഫ്രീ വിസക്കാര്‍ക്ക് വീണ്ടും ആഘാതം, പ്രതിവര്‍ഷം 2400 റിയാല്‍ കൂടി അധികം നല്‍കേണ്ടി വരും

 

 

നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്ന, സ്വകാര്യ മേഖലയിലെ കമ്പനികളില്‍ സൗദി പൌരന്മാരെക്കാള്‍ കൂടുതല്‍ വിദേശ ജോലിക്കാരുന്ടെന്കില്‍ ഓരോ വിദേശിക്കും 2400 റിയാല്‍ വീതം അടക്കണമെന്ന തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നിയമഭാരവും ഫ്രീ വിസക്കാരായ തൊഴിലാളികളുടെ മേലാവും അന്തിമമായി പതിക്കുക. 

വലിയ കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ വിസയിലുള്ള തൊഴിലാളികളുടെ പേരില്‍ ഈ തുക അടക്കാന്‍ തയ്യാറാവുമെങ്കിലും ഫ്രീ വിസക്കാരുടെ സ്പോന്സര്മാര്‍ ഈ തുക സ്വന്തം പോക്കെറ്റില്‍ നിന്ന് അടക്കാന്‍ തയാറാവില്ല. നിയമപ്രകാരം സ്പോന്സര്മാരാന് ഈ തുക നല്‍കേണ്ടതെന്കിലും സ്പോന്സര്മാര്‍ അതു ഫ്രീ വിസക്കാരായ തൊഴിലാളികളില്‍ നിന്ന് ഈടാക്കാനാണ് സാധ്യത. അതിനാല്‍ ഈ തുക അന്തിമമായി ഫ്രീ വിസക്കാരായ തൊഴിലാളികള്‍ നല്‍കേണ്ടി വരും. 

തൊഴിലുടമ അടക്കേണ്ട ഏതു ഫീസുകളുടെയും പോലെ തന്നെ ഈ ഫീസും തൊഴിലുടമ തന്നെയാണ് അടക്കെണ്ടതെന്നും തൊഴിലാളികളില്‍ നീന്നു ഈടാക്കാന്‍ പാടില്ലെന്നും പുതിയ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും അതു വലിയ കമ്പനികളും  സ്ഥാപനങ്ങളും  തങ്ങളുടെ സ്വന്തം വിസയിലുള്ള തൊഴിലാളികളുടെ കാര്യത്തില്‍ മാത്രമേ പ്രാവര്‍ത്തികമാക്കാന്‍ ഇടയുള്ളൂ.

ഫ്രീ വിസക്കാരായ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം എന്തൊക്കെ അധിക അധിക ഭാരങ്ങള്‍ ഉണ്ടോ അതെല്ലാം തൊഴിലാളികളുടെ മേല്‍ തന്നെ കെട്ടി വെക്കുന്ന പ്രവണതയാണ് സൌദിയിലെ സ്പോന്സര്മാര്‍ പ്രകടമാക്കുന്നത്. ഇഖാമ പുതുക്കേണ്ട തുകയും വൈകിയാലുള്ള പിഴയും നിയമപ്രകാരം സ്പോന്സര്മാര്‍ ആണ് അടക്കേണ്ടത് . അതു പോലെ തന്നെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ കര്‍ശനമാക്കി കൊണ്ടുള്ള നിയമം വന്നപ്പോഴും അതു അടക്കേണ്ടത് സ്പോന്സര്മാരുടെ ഉത്തരവാദിത്വമാണെന്ന് പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

എന്നാല്‍ ഇഖാമ പുതുക്കുന്നതിന് സ്വന്തം കയ്യില്‍ നിന്ന് പണമടക്കുന്ന ഒരൊറ്റ ഫ്രീ വിസക്കാരുടെ സ്പോന്സര്‍മാരെ പോലും ഈ രാജ്യത്തു കാണാന്‍ സാധിക്കില്ല. അതു പോലെതന്നെ മെഡിക്കല്‍ ഇന്‍ഷുറന്‍സിനുള്ള തുകയും തൊഴിലാളികളില്‍ നിന്ന് ഈടാക്കുകയാണ് സ്പോന്സര്മാര്‍ ചെയ്യുന്നത്. ഇഖാമ പുതുക്കേണ്ട സമയമാവുമ്പോള്‍ സ്പോന്സര്‍ക്ക് നല്‍കേണ്ട തുകയും ഇഖാമ പുതുക്കേണ്ട ഫീസും, മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ ഫീസും, ലേബര്‍ കാര്‍ഡിനുള്ള പണവും കൂടാതെ 2400 റിയാല്‍ അധികവും ഇനി ഫ്രീ വിസ തൊഴിലാളികള്‍ നല്‍കേണ്ടി വരും. 

പുതിയ നിയമ പ്രകാരം വര്‍ക്ക്‌ പെര്‍മിറ്റിന്റെ ഫീസായ നൂറു റിയാലും പുതിയ ഫീസായ 2400 റിയാലും ഒരുമിച്ചാണ് അടക്കേണ്ടത്. ഈ 2400 റിയാല്‍ നല്‍കാതെ വര്‍ക്ക്‌ പെര്‍മിറ്റ്, ഇഖാമ എന്നിവ പുതുക്കാന്‍ സാധിക്കില്ല.

 

Permanent link to this article: http://pravasicorner.com/?p=4345

Copy Protected by Chetans WP-Copyprotect.