«

»

Print this Post

യു.എ.ഇ ഓണ്‍ അറൈവല്‍ വിസക്ക് ഒറിജിനല്‍ സൗദി ഇഖാമ നിര്‍ബന്ധം

 

അബുദാബി എയര്‍പോര്‍ട്ടില്‍ നിന്ന് ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നതിനു സൗദിയില്‍ നിന്നുള്ളവര്‍ക്ക് ഒറിജിനല്‍ ഇഖാമ നിര്‍ബന്ധമാക്കി. ഇത് വരെ ഫോട്ടോകോപ്പിയുടെ അടിസ്ഥാനത്തിലായിരുന്നു ഓണ്‍ അറൈവല്‍ വിസകള്‍ നല്‍കിയിരുന്നത്. നവംബര്‍ ഒന്ന് മുതലാണ്‌ പുതിയ പരിഷ്കാരം നടപ്പിലാക്കി തുടങ്ങിയത്. 

ഒറിജിനല്‍ ഇഖാമ ഇല്ലാത്തവരെ യു.എ.ഇ യിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. അവരെ ഏറ്റവും അടുത്ത വിമാനത്തില്‍ തന്നെ തിരിച്ചയക്കും.

സൗദി ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രോഫെഷന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഓണ്‍ അറൈവല്‍ വിസകള്‍ അനുവദിക്കുക എന്നും അധികൃതര്‍ വ്യക്തമാക്കി.  ലേബര്‍ തുടങ്ങിയ പ്രോഫെഷനുകളില്‍ ഉള്ളവര്‍ക്ക് വിസ ലഭിക്കില്ല.

പൊതു മേഖലയിലെ തൊഴിലാളികള്‍,ഡോക്ടര്‍, എന്‍ജിനീയര്‍, മാനേജര്‍, ബിസിനസ്സുകാര്‍, അക്കൌണ്ടന്റ് തുടങ്ങിയവര്‍ക്കും അവരുടെ ഡ്രൈവര്‍മാര്‍ക്കും പരിചാരകര്‍ക്കും വിസ ലഭിക്കും.

Permanent link to this article: http://pravasicorner.com/?p=4376

Copy Protected by Chetan's WP-Copyprotect.