«

»

Print this Post

NITAQAT: നിതാഖാത്‌ നടപ്പിലാക്കുന്നതില്‍ വിട്ടുവീഴ്ച ?

യാതൊരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടതില്ല. ഒരു മടക്ക യാത്രയുടെ ആരംഭത്തില്‍ ആണ് ഇന്ന് പ്രവാസീ സമൂഹം നിലക്കുന്നത്. നവംബര്‍ 26 മുതല്‍ ചുവപ്പ് വിഭാഗത്തില്‍ ഉള്ളവരുടെ വര്‍ക്ക്‌ പെര്‍മിറ്റ്‌ (രുക്സത്തുല്‍ അമല്‍) പുതുക്കല്‍ നിര്‍ത്തി വെച്ചിരിക്കുന്നു.

വര്‍ക്ക്‌ പെര്‍മിറ്റ്‌ ഇല്ലാതെ ഇഖാമ പുതുക്കല്‍ സാധ്യമല്ല. അത്തരമൊരു അവസ്ഥയില്‍ എക്സിറ്റ്‌ ആയി മടങ്ങുക മാത്രമേ അവസാന വഴിയായി അവശേഷിക്കുന്നുള്ളൂ. മാത്രമല്ല ‘ചുവപ്പ് വിഭാഗത്തിലുള്ള സ്ഥാപനത്തിലാണെന്കില്‍ വിട’ എന്ന രീതിയിലുള്ള പരസ്യങ്ങളും അധികൃതര്‍ നല്കിയിരുന്നു.

മാത്രമല്ല ആവശ്യമായ സമയം അനുവദിച്ചിരുന്നു എന്നും ഇനി യാതൊരു കാരണവശാലും അവധി നീട്ടി നല്കില്ലെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ വക്താവായ അല്‍ ആനസി വ്യക്തമാക്കി കഴിഞ്ഞു.ഇതെല്ലാം സൂചിപ്പിക്കുന്നത് യാതൊരു തരത്തിലുള്ള വിട്ടു വീഴ്ചക്കും അധികൃതര്‍ തയ്യാറല്ല എന്നാണ്.

മാത്രമല്ല നിതാഖാതിനെ എതിര്‍ക്കുന്നവര്‍ കരിഞ്ചന്തയില്‍ വിസ കച്ചവടം നടത്തുന്നവരും സ്വദേശിവല്‍ക്കരണം തീരെ നടപ്പിലാക്കാത്തവരും ആണ് എന്നാണു അധികൃതര്‍ കരുതുന്നത്. അത് കൊണ്ട് തന്നെ ഈ സ്വപ്ന പദ്ധതി എന്ത് വില കൊടുത്തും നടപ്പിലാക്കുക തന്നെ ചെയ്യും എന്നാ നിലപാടിലാണ് തൊഴില്‍ മന്ത്രാലയം.

മുന്‍കാലങ്ങളില്‍ സ്വദേശിവല്ക്കരണത്തിന് വേണ്ടി നടപ്പിലാക്കിയ പദ്ധതികളുടെ പരാജയം ഈ പരിഷ്കാരത്തിന് ഉണ്ടാവരുത് എന്നാ നിര്‍ബന്ധ ബുദ്ധിയും വാശിയും മന്ത്രാലയത്തിനുണ്ട്.

ആരോപണമുന്നയിക്കുന്നവര്‍ ആ സമയം അപകട വിഭാഗങ്ങളായ ചുവപ്പ്, മഞ്ഞ എന്നിവയില്‍ നിന്ന് പുറത്തു കടക്കുന്നതിനു ഉപയോഗിക്കുകയായിരിക്കും നല്ലത് എന്ന നിലപാട്‌ പദ്ധതി നടപ്പിലാക്കുന്നതിലെ കാര്‍ക്കശ്യമാണ് വെളിവാക്കുന്നത്. 

Permanent link to this article: http://pravasicorner.com/?p=44

Copy Protected by Chetan's WP-Copyprotect.