«

»

Print this Post

സൗദിയിലെ തൊഴിലാളിക്ക് കുഞ്ഞു പിറന്നാല്‍ അവധി?

 

b

 

സൗദിയിലെ തൊഴില്‍ നിയമം അക്ഷരാര്‍ത്ഥത്തില്‍ തൊഴിലാളികള്‍ക്ക് വളരെയധികം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷെ നിയമപരമായ അജ്ഞതയും നടപ്പാക്കുന്നതിലെ പാളിച്ചകളുമാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോകുന്നതിനു പ്രധാന കാരണം. ഇത്തരം ആനുകൂല്യങ്ങള്‍ ചുരുക്കം ചില കാര്യങ്ങളില്‍ ഒഴിച്ചാല്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒന്ന് പോലെ ബാധകമാകുന്ന തരത്തിലാണ് രൂപം കൊടുത്തിട്ടുള്ളത്. അതിലെ ഒരു ഉദാഹരണമാണിത്.

കുഞ്ഞു പിറന്നാല്‍ സന്തോഷസൂചകമായി തൊഴിലാളിക്ക് ഒരു ദിവസം അവധി നല്‍കാന്‍ സൗദി തൊഴില്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ശമ്പളത്തോട് കൂടിയുള്ള അവധി ആയിരിക്കും അത്.   തൊഴില്‍ സാഹചര്യങ്ങളെപ്പറ്റി വിവരിക്കുന്ന അദ്ധ്യായം ആറില്‍ അവധികളെപ്പറ്റി പരാമര്‍ശിക്കുന്ന നാലാം ഭാഗത്ത്‌ നൂറ്റിപ്പതിമൂന്നാം വകുപ്പിലാണ് ഈ അവധിയെപ്പറ്റി പരാമര്‍ശിക്കുന്നത്. 

അതുപോലെതന്നെ തൊഴിലാളിയുടെ വിവാഹത്തിനു ശമ്പളത്തോടു കൂടിയ മൂന്നു

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

ദിവസത്തെ അവധിയാണ് അനുവദിക്കുക. കൂടാതെ പങ്കാളിയുടെ മരണം ഉണ്ടായാല്‍ ശമ്പളത്തോടു കൂടിയ മൂന്നു ദിവസത്തെ അവധി അനുവദിക്കപ്പെട്ടിരിക്കുന്നു. ഈ അവധികളും ശമ്പളത്തോടു കൂടിയ അവധികള്‍ ആയിരിക്കും. ഈ ആനുകൂല്യങ്ങളെല്ലാം അനുവദിക്കപ്പെട്ടിരിക്കുന്നതും മേല്‍പ്പറഞ്ഞ വകുപ്പുകള്‍ പ്രകാരമാണ്.

തൊഴിലുടമ ആവശ്യപ്പെടുന്ന പക്ഷം ഈ അവധിയെ പിന്തുണക്കുന്ന രേഖാമൂലമുള്ള തെളിവുകള്‍ തൊഴിലാളി ഹാജരാക്കേണ്ടതുണ്ട്.

 

Permanent link to this article: http://pravasicorner.com/?p=444

Copy Protected by Chetan's WP-Copyprotect.