«

»

Print this Post

പഴയ നിയമം കര്‍ശനമാക്കുന്നു, പുരുഷന് 3 ഗ്രാമും സ്ത്രീക്ക് 6 ഗ്രാം സ്വര്‍ണവും മാത്രം

 

 

വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരാവുന്ന 1967 ലെ നിയമം കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കുന്നു. ഇനി മുതല്‍ പുരുഷന് മൂന്നു ഗ്രാമും, സ്ത്രീക്ക് ആറു ഗ്രാം സ്വര്‍ണ്ണവും മാത്രമേ അനുവദിക്കുകയുള്ളൂ.

1967കാലഘട്ടത്തില്‍ ഈ നിയമം പാസ്സാക്കുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ മാത്രമേ വിലയുണ്ടായിരുന്നുള്ളൂ. അതിനാല്‍ അന്ന് നിയമ പ്രകാരം പുരുഷന് 10,000 രൂപ വില മതിക്കുന്ന 250 ഗ്രാം സ്വര്‍ണവും സ്ത്രീക്ക് 20,000 രുപ വില മതിക്കുന്ന 500 ഗ്രാം സ്വര്‍ണവും കൊണ്ടുവരാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 3000 രൂപയായി ഉയര്‍ന്നു. പഴയ പരിധി വെച്ച് നോക്കുമ്പോള്‍ 250 ഗ്രാം വെറും മൂന്ന് ഗ്രാം ആയി, 500 ഗ്രാം ആറു ഗ്രാമും. 

മുകളില്‍ പറഞ്ഞിട്ടുള്ള അളവില്‍ കൂടുതല്‍ സ്വര്‍ണം കൈവശമുണ്ടെങ്കില്‍ സ്വര്‍ണ വിലക്ക് ആനുപാതികമായ പിഴ ഈടാക്കും. 

വിവാഹ ആവശ്യത്തിനും മറ്റുമായി വിദേശ ഇന്ത്യക്കാര്‍ വന്‍തോതില്‍ ഗള്‍ഫില്‍ നിന്നും സ്വര്‍ണം കൊണ്ട് വരുന്നു എന്ന ആരോപണം ഉണ്ടായിരുന്നു.ഇത് നിയന്ത്രിക്കാനായാണ് കേന്ദ്രധനകാര്യവകുപ്പ് ഇത്തരമൊരു നിയമം നടപ്പാക്കുന്നതെത്രേ. 

 

 

Permanent link to this article: http://pravasicorner.com/?p=4484

Copy Protected by Chetan's WP-Copyprotect.