«

»

Print this Post

യു.എ.ഇയില്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ നിയമപരമോ?

 

 

അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ യു.എ.ഇയില്‍ നിയമ വിരുദ്ധമാണ്. സ്വകാര്യ ട്യൂഷനെ ഒരു തൊഴില്‍ ആയിട്ടാണ് അധികാരികള്‍ കണക്കാക്കുന്നത്. അതായത് ഒരു തൊഴിലാളി മറ്റൊരാള്‍ക്ക് വേണ്ടി അനധികൃതമായി ജോലിയെടുക്കുന്നു. അതിനാല്‍ അത്  യു.എ.ഇയില്‍ നിയമ വിരുദ്ധമാണ്.

സ്വകാര്യ ട്യൂഷന്‍ തങ്ങളുടെ കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസ ജീവിതത്തിന്റെ ഭാഗമാണെന്നും അതില്ലാതെ കുട്ടികളുടെ നിലവാരവും പ്രകടനവും ഉയര്‍ത്താന്‍ സാധിക്കില്ലെന്നും ഭൂരിഭാഗം രക്ഷകര്താക്കളും കരുതുന്നുണ്ട്. അതിനാല്‍ തന്നെ സ്വകാര്യ ട്യൂഷന്‍ യു.എ.ഇയില്‍ അതീവ ലാഭകരമായ ഒരു ബിസിനെസ്സ്‌ ആയി മാറിയിരിക്കുന്നു. സ്‌കൂളുകളിലെ അധ്യയനത്തില്‍ പല അധ്യാപകരും ഉഴപ്പുകയും സ്വകാര്യട്യൂഷന് മുന്‍ഗണന നല്‍കുന്നുവെന്നുമുള്ള പരാതികള്‍ രക്ഷിതാക്കളില്‍ നിന്നും നിരന്തരം ഉണ്ടാകുന്നു. തങ്ങള്‍ക്കു സ്വകാര്യ ട്യൂഷന്‍ ഉണ്ട് എന്ന പേരില്‍ ക്ലാസ്സില്‍ ശ്രദ്ധിക്കാത്ത കുട്ടികളുണ്ട്. അതിനാല്‍ ഇത് ഒരു അച്ചടക്കത്തിന്റെ വിഷയമായി മാറുകയും ചെയ്യുന്നു. അത് പോലെ തന്നെ ഔദ്യോഗിക കൃത്യനിര്‍വഹണത്തേക്കാള്‍ സ്വകാര്യ ട്യൂഷന്‍ ബിസിനസിന് ചില അധ്യാപകര്‍ മുന്‍തൂക്കം നല്‍കുന്നതുമൂലം സ്‌കൂളുകളിലെ അധ്യയനനിലവാരം ഇടിയുന്നുവെന്ന പരാതിയും ഉണ്ടാകുന്നുണ്ട്.

യു.എ.ഇ തൊഴില്‍ നിയമത്തിലെ വകുപ്പ്‌ 11 പ്രകാരം ഒരു തൊഴിലാളി തന്റെ സ്വന്തം സ്പോന്സര്‍ക്ക് വേണ്ടിയല്ലാതെ മറ്റൊരാള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ പാടില്ല. അല്ലാത്ത പക്ഷം തന്റെ സ്പോന്സരില്‍ നിന്ന് സമ്മതപത്രം എഴുതി വാങ്ങുകയും പ്രസ്തുത സമ്മത പത്രം Directorate General of Naturality & Residence ല നിന്ന് അതിനു അംഗീകാരം വാങ്ങുകയും വേണം. എങ്കില്‍ മാത്രമേ മറ്റൊരു ജോലി ചെയ്യാന്‍ സാധിക്കൂ. സ്പോന്സര്മാരുടെ അനുമതി നേടി കൊണ്ട് മറ്റു ജോലികള്‍ ചെയ്യാന്‍ തൊഴില്‍ നിയമം അനുവദിക്കുന്നുണ്ടെങ്കിലും ഈ അനുമതി അധ്യാപകര്‍ക്ക് ബാധകമല്ല. എന്നാല്‍ ഇവിടെ സ്പോന്സരുടെ അനുമതി എന്നത് അപ്രസക്തമാണ്. കാരണം അത്തരത്തിലൊരു അനുമതി നല്‍കാനുള്ള അധികാരം നിയമപരമായി സ്പോന്സര്‍ക്കില്ല.

അധ്യാപകരുടെ വിസകള്‍ നല്‍കിയിരിക്കുന്നത് സ്കൂളുകള്‍ക്ക് മാത്രമാണ്. അതിനാല്‍ സ്വകാര്യ വ്യക്തികള്‍ അവരെ സ്പോണ്സര്‍ ചെയ്യാനോ ജോലി നല്‍കാനോ പാടില്ല. അത് നിയമ വിരുദ്ധമാണ്. എല്ലാ സ്കൂളുകള്‍ക്കും തങ്ങളുടെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ നല്‍കുന്നത് നിരോധിച്ചു കൊണ്ടുള്ള പോളിസികള്‍ ഉണ്ട്. എന്നാല്‍ ഭൂരിഭാഗം അധ്യാപകരും രഹസ്യമായി ഇത് മറികടക്കുന്നു. ഒരു പള്ളിയുടെ ഇമാമാനെന്കില്‍ പോലും കുട്ടികള്‍ക്ക് ഖുറാന്‍ പാഠങ്ങള്‍ പറഞ്ഞു കൊടുക്കണമെങ്കില്‍ അയാള്‍ എമിരേറ്റ്സിലെ islaamic Affairs വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യണം. എങ്കില്‍ തന്നെയും പള്ളികളില്‍ വെച്ച് മാത്രമേ പഠിപ്പിക്കാവൂ.

രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം, അവര്‍ തങ്ങളുടെ കുട്ടികള്‍ക്ക് സ്വകാര്യ ട്യൂഷന്‍ നല്കാനാനെന്കില്‍ പോലും അധ്യാപകരെ കരാറാക്കുന്നത് നിയമം വിലക്കുന്നു. കാരണം യു.എ.ഇയില്‍ രക്ഷിതാക്കള്‍ക്ക് അതിനുള്ള നിയമ പരമായ അനുമതി ഇല്ല. അങ്ങിനെ ചെയ്യുന്ന പക്ഷം സ്വന്തം തൊഴില്‍ കരാറിനു പുറത്തുള്ള ഒരാള്‍ക്ക്‌ ജോലി നല്‍കി എന്ന നിയമ അര്‍ത്ഥം വരുന്ന 34 (1) (6) വകുപ്പ് പ്രകാരമുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യും.ഇത് വന്‍ പിഴയും ജയില്‍ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. ആരെങ്കിലും അധ്യാപകരെ സ്വകാര്യ ട്യൂഷനു വേണ്ടി ഏര്‍പ്പാടാക്കുകയാനെന്കില്‍ അവര്‍ ഇമിഗ്രേഷന്‍ നിയമം കൂടി ലംഘിക്കുകയാണ് ചെയ്യുന്നത്,കൂടെ തൊഴില്‍ നിയമവും.

യു.എ.ഇ  തൊഴില്‍ നിയമത്തിലെ വകുപ്പ് 34 (1) പ്രകാരം ഈ നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷാ നടപടികളാണ് ലഭിക്കുക. 50,000 ദിര്‍ഹം വരെ പിഴയും കുറ്റം ആവര്‍ത്തിക്കുകയാനെന്കില്‍ പിഴയും കൂടാതെ തടെവ് ശിക്ഷയും ലഭിക്കാം. ഈ പിഴയും ശിക്ഷാ നടപടികളും തൊഴിലാളിക്കും തൊഴിലുടമക്കും ബാധകമാണ്.  മാത്രമല്ല വകുപ്പ് 34 (6) പ്രകാരം മറ്റൊരാള്‍ക്ക് വേണ്ടി അനധികൃതമായി തൊഴിലെടുക്കുന്ന തൊഴിലാളിയെ നാട് കടത്തുകയും ചെയ്യും.

വിസിറ്റ് വിസയില്‍ വന്നും പ്രൈവറ്റ്‌ ട്യൂഷന്‍ നല്‍കാന്‍ പാടില്ല. അങ്ങിനെയുള്ളവരെ ഉടനെ തന്നെ നാട് കടത്തും.

 

Permanent link to this article: http://pravasicorner.com/?p=4574

Copy Protected by Chetans WP-Copyprotect.