«

»

Print this Post

8000 റിയാല്‍ ശമ്പളമുള്ള 70,000 തൊഴിലവസരങ്ങള്‍, സൗദി യുവാക്കള്‍ക്ക് ജോലി വേണ്ട

 

 

 

വളരെ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തിട്ടും പോലും പല ജോലികളും ഏറ്റെടുക്കാന്‍ സൗദി യുവാക്കള്‍ മുന്നോട്ടു വരുന്നില്ലെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ്. ട്രാന്‍സ്പോര്‍ട്ടേഷന്‍ വ്യവസായത്തില്‍ നിരവധി തൊഴിലവസരങ്ങളാണ് ഉള്ളത്. എന്നാല്‍ അതിനാവശ്യമായ സ്വദേശികളെ ലഭിക്കുന്നില്ല.

8000 റിയാല്‍ ശമ്പളം ലഭിക്കുന്ന 70,000 തൊഴിലുകളിലേക്ക് പരസ്യം നല്‍കിയിട്ടും ഒരു സ്വദേശി യുവാവ് പോലും ഈ ജോലികള്‍ സ്വീകരിക്കാനായി മുന്നോട്ടു വന്നിട്ടില്ല. സാമൂഹികമായി താഴ്ന്നതും, നിരന്തര യാത്രയും, ജോലിഭാരം കൂടുതലുമായതിനാലാണ് ഈ രംഗത്തേക്ക് ആളുകളെ ലഭിക്കാത്തതെന്നു ജിദ്ദ ചേംബര്‍ ഓഫ് കൊമെഴ്സിലെ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സൌദ്‌ അല്‍ ബസ്സാമി പറഞ്ഞു. അത് കൊണ്ടാണ് വിദേശികളെ ആശ്രയിക്കേണ്ടി വരുന്നത്. ആവശ്യമായ തൊഴിലാളികളെ ലഭിക്കാത്തത് മൂലം ഈ രംഗത്തിന്റെ നിലനില്‍പ്പ് പോലും ഭീഷണിയിലാണെന്ന് അദ്ദേഹം പറഞ്ഞു. 

 

Permanent link to this article: http://pravasicorner.com/?p=4644

Copy Protected by Chetans WP-Copyprotect.