«

»

Print this Post

സൗദി തൊഴില്‍ നിയമം: ഇവര്‍ക്ക് പരിഹാരം ലഭിക്കില്ല

 

 

സൗദി തൊഴില്‍ നിയമത്തിലെ നിര്‍വചനങ്ങളെപ്പറ്റി പരാമര്‍ശിക്കുന്ന ഒന്നാം അധ്യായത്തില്‍ ഏഴാം വകുപ്പില്‍ ആണ് ഈ നിയമത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട വിഭാഗങ്ങലെപ്പറ്റി പരാമര്‍ശിക്കുന്നത്. അതുപ്രകാരം ഹൗസ്‌ഡ്രൈവര്‍മാര്‍, വീട്ടു ജോലിക്കാരികള്‍ തുടങ്ങി ഗാര്‍ഹിക വിഭാഗത്തില്‍ പ്പെടുന്ന തൊഴിലാളികളെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.  അതുപോലെ സ്വന്തമായി കൃഷി ചെയ്തു ഉല്‍പ്പന്നമാക്കി വില്‍ക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളല്ലാത്ത മറ്റു കാര്‍ഷിക തൊഴിലാളികളും പത്തില്‍ താഴെ ജോലിക്കാരുള്ള കാര്‍ഷിക സ്ഥാപനങ്ങളും ഒഴിവാക്കപ്പെട്ടിരിക്കുന്നു.  

കൂടാതെ കടലില്‍ അഞ്ഞൂറ് ടണ്ണിനു മുകളില്‍ ഭാരമുള്ള ബോട്ടുകളിലോ യാനങ്ങളിലോ പണിയെടുക്കുന്ന ജോലിക്കാരും തൊഴില്‍ നിയമത്തിനു പുറത്താണ്. മാത്രമല്ല സ്പോര്‍ട്സ്‌ ക്ലബ്ബുകളിലെ കളിക്കാര്‍, പരിശീലകര്‍ എന്നിവരെയും ഒഴിവാക്കിയിരിക്കുന്നു.

സൗദി അറേബ്യയില്‍ രണ്ടു മാസത്തില്‍ കൂടാത്ത കാലാവധിയില്‍ എന്തെങ്കിലും പ്രത്യേക ലക്ഷ്യത്തിനു വേണ്ടി പ്രവേശിക്കുന്ന പ്രവാസി ജോലിക്കാര്‍ക്ക് സൗദി തൊഴില്‍ നിയമം ബാധകമല്ല. ഇവെക്കെല്ലാം തൊഴില്‍ പരമായ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ തൊഴില്‍ നിയമപ്രകാരമുള്ള പഹിഹാരങ്ങള്‍ ലഭ്യമല്ല.

 

Permanent link to this article: http://pravasicorner.com/?p=469

Copy Protected by Chetans WP-Copyprotect.