«

»

Print this Post

എല്ലാ മേഖലകളിലും സൗദിവല്‍ക്കരണം സാധ്യമല്ലെന്ന് വ്യവസായികള്‍. വിമര്‍ശകര്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ ഭീഷണി

 

 

തൊഴില്‍ മന്ത്രാലയം വിഭാവനം ചെയ്യുന്നത് പോലെ സൗദി വല്‍ക്കരണം എളുപ്പമാവില്ലെന്നു മക്ക ചേംബര്‍ ഓഫ് കൊമേഴ്സ്.എല്ലാ മേഖലകളിലും നിയമിക്കുന്നതിനാവശ്യമായ സൗദി തൊഴിലാളികള്‍ ഇപ്പോള്‍ ലഭ്യമല്ല. അതിനു വളരെയേറെ സമയമെടുക്കും. അതിനായി രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തന്നെ മാറ്റിയെടുക്കെണ്ടതുണ്ട്. ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായം സൗദി അറേബ്യയിലെ ഇപ്പോഴത്തെ വ്യാവസായിക അന്തരീക്ഷത്തിനു യോജിച്ച യുവജനങ്ങളെ സൃഷ്ടിക്കുന്നില്ല. അതിനായി വിദ്യാഭ്യാസ സമ്പ്രദായം തന്നെ മാറ്റിയെടുക്കേണ്ടാതായുണ്ട്. ആവശ്യത്തിന് തദ്ദേശീയ തൊഴില്‍ ശക്തി ലഭ്യമാകുന്നത് വരെ സൗദിവല്‍ക്കരണം പ്രത്യേക വിഭാഗങ്ങളിലും മേഖലകളിലുമായി ഒതുക്കി നിര്‍ത്തണമെന്ന് ചേംബര്‍ യോഗത്തില്‍ സംബന്ധിച്ച വ്യവസായികള്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ ലെവി നടപ്പാക്കിയത് പ്രശ്നത്തിന്റെ വിവിധ വശങ്ങള്‍ പഠിക്കാതെയാണ്.

എന്നാല്‍ ലെവി കാരണമാക്കി കൊണ്ട് പദ്ധതികളില്‍ നിന്ന് പിന്മാറുമെന്ന കരാറുകാരുടെ ഭീഷണി മുഖവിലക്കെടുക്കുന്നില്ലെന്നു തൊഴില്‍ മന്ത്രാലയം.രാജ്യത്തെ ഒരു പദ്ധതി പൂര്‍ത്തീകരണത്തിന് വിവിധ ഘട്ടങ്ങളുണ്ട്. ഏതെന്കിലും ഒരു പ്രത്യേക വകുപ്പ് എടുക്കുന്ന തീരുമാനം എതിരാണെന്ന വാദം ഉയര്‍ത്തി കൊണ്ട് തങ്ങളുടെ കരാര്‍പരമായ ഉത്തരവാദിത്വങ്ങളില്‍ നിന്ന് കരാറുകാര്‍ക്ക് ഒളിച്ചോടാന്‍ സാധിക്കില്ല. തൊഴിലാളികളുടെ കുറവ് നികത്തുന്നതിനാവശ്യമായ നടപടികള്‍ തൊഴില്‍ മന്ത്രാലയം ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷം തന്നെ ലക്ഷകണക്കിന് വിസകള്‍ അനുവദിച്ചിട്ടുണ്ട്. അതിന്റെ കണക്കുകള്‍ ഉടനെ വെളിപ്പെടുത്തും.

ലെവിയുടെ പ്രത്യാഘാതങ്ങള്‍ ഏതെന്കിലും മേഖലയെ പ്രതികൂലമായി ബാധിക്കുകയാണെങ്കില്‍ മന്ത്രാലയത്തിനു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വ്യവസായികളോടെ ആവശ്യപ്പെട്ടിട്ടുണ്ട്.അതില്‍ ഏതെന്കിലും മേഖലയെ ദോഷകരമായി ബാധിക്കുന്നുവെന്ന് തൊഴില്‍ മന്ത്രാലയത്തിനു ബോധ്യമായാല്‍ പ്രസ്തുത മേഖലക്ക് സഹായകരങ്ങളായ തീരുമാനങ്ങള്‍ എടുക്കുന്നതിനു മന്ത്രി സഭ ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. 

രാജ്യത്തെ ബിനാമി ബിസിനസ്സുകള്‍ അവസാനിപ്പിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. രണ്ടു ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ നടത്തുന്നത് അവയില്‍ ഒരു സൗദി പൌരന്മാര്‍ പോലുമില്ലാതെയാണ്.അതിന്റെ ഉടമസ്തന്മാരായ സൗദി പൌരന്മാര്‍ക്ക് മറ്റു ജോലികളും തൊഴിലുകളുമുണ്ട്. ആ സ്ഥാപനങ്ങള്‍ നടത്തുന്നതും അതിന്റെ സാമ്പത്തിക നേട്ടങ്ങള്‍ അനുഭവിക്കുന്നതും വിദേശികളാണ്. ഇത്തരം ബിസിനസ്സുകള്‍ അവസാനിപ്പിക്കും. ഇതെല്ലാം ലക്ഷ്യമാക്കിയാണ് ലെവി തീരുമാനം കൈകൊണ്ടത്.

അതേ സമയം തൊഴില്‍ മന്ത്രാലയത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവരെ ഭീഷണിയിലൂടെ സമ്മര്‍ദ്ദത്തിലാക്കുന്നതായി റിറിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രാലയത്തിന്റെ വിവിധ തീരുമാനങ്ങള്‍ക്കെതിരെ വിവധ കോണില്‍ നിന്നും അതീവ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണിത്. മന്ത്രാലയത്തിന്റെ ഔദ്യോഗിക തീരുമാനങ്ങള്‍ക്കെതിരെ പത്രങ്ങളിലൂടെ പ്രതികരിക്കുന്നവരെ തൊഴില്‍ മന്ത്രാലയം ഇതിനകം തന്നെ നോട്ടമിട്ടു കഴിഞ്ഞുവെന്നും അവരുടെ സ്ഥാപനങ്ങളുടെ ലൈസന്‍സ്‌ കാലാവധികള്‍ തീര്‍ന്നാല്‍ അവ പുതുക്കുന്നതിനായി പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്. 

 

Permanent link to this article: http://pravasicorner.com/?p=4765

Copy Protected by Chetan's WP-Copyprotect.